കട്ടപ്പന: എസ്.എൻ.ഡി.പി യോഗം രാമയ്ക്കൽമേട് ശാഖയുടെ കീഴിൽ പണികഴിപ്പിച്ച ശ്രീനാരായണ സാംസ്കാരിക നിലയത്തിന്റെ ഉദ്ഘാടനവും ശാഖയുടെ കനക ജൂബിലി ആഘോഷവും 18 ന് നടക്കും. വൈകിട്ട് 4 ന് യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ഉദ്ഘാടനം ചെയ്യും. സമ്മേളനത്തിൽ എസ്.എൻ.ഡി.പി യോഗം പച്ചടി ശ്രീധരൻ സ്മാരക നെടുങ്കണ്ടം യൂണിയൻ പ്രസിഡന്റ് സജി പറമ്പത്ത് അദ്ധ്യക്ഷത വഹിക്കും. ശാഖാ പ്രസിഡന്റ് കെ.സോമൻ സ്വാഗതം പറയും. എസ്.എൻ ട്രസ്റ്റ് ബോർഡ് മെമ്പർ പ്രീതി നടേശൻ ഭദ്രദീപം തെളിയിക്കും. ശാഖാ സെക്രട്ടറി ടി.കെ രാജു റിപ്പോർട്ട് അവതരിപ്പിക്കും. ശ്രീനാരായണ സാംസ്കാരിക നിലയം , ഗുരുദേവ ക്ഷേത്ര ശിലാസ്ഥാപനം ശാഖായോഗം ഓഫീസ് എന്നിവയുടെ ഉദ്ഘാടനവും ശാഖ നിർമ്മിച്ച് നൽകിയ വീടിന്റെ താക്കോൽദാനവും യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ നിർവഹിക്കും. യോഗം അസി. സെക്രട്ടറി കെ.ഡി രമേശ് , ഇൻസ്പെക്ടിംഗ് ഓഫീസർ അഡ്വ. പി.ആർ മുരളീധരൻ, വിവിധ യൂണിയൻ നേതാക്കൾ, പോഷക സംഘടനാ നേതാക്കൾ തുടങ്ങിയവർ സംസാരിക്കും.