തൊടുപുഴ: ഇടവെട്ടി പഞ്ചായത്തിൽ പൊതുപരിപാടിക്കെത്തിയ പി.ജെ ജോസഫ് എം.എൽ.എയുടെ വാഹനത്തിന് നേരെയുള്ള സി.പി.എം ആക്രമണം മര്യാദകേടാണെന്നും സി.പി.എം ഏരിയാ സെക്രട്ടറി ഇതിന് നേതൃത്വം കൊടുത്തത് നേതാക്കളുടെ നിലവാരം പ്രകടമാക്കുന്നതാണെന്നും ഡി.സി.സി പ്രസിഡന്റ് അഡ്വ. ഇബ്രാഹിംകുട്ടി കല്ലാർ പറഞ്ഞു. റോഡ് നന്നാക്കാത്തതുകൊണ്ടാണ് എം.എൽ.എയുടെ വാഹനം തടഞ്ഞെതെന്നുള്ള സി.പി.എം വാദം പരിഹാസ്യമാണ്. ജില്ലയിലെ നൂറുകണക്കിന് റോഡുകൾ കഴിഞ്ഞ വർഷം വാർഷിക മെയിന്റനൻസ് പോലും നടത്താതെയും പ്രളയക്കെടുതിയും വീണ്ടും തകർന്ന് തരിപ്പണമായി കിടക്കുമ്പോഴാണ് സി.പി.എം പൊതുമരാമത്ത് വകുപ്പിന്റെ ഗുരുതര വീഴ്ച മറച്ചുവച്ച് എം.എൽ.എയുടെ വാഹനം തടയുന്നത്. ജില്ലയിലെ റോഡുകളുടെ ശോച്യാവസ്ഥ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഈ മാസം പി.ഡബ്ളു. സെക്ഷൻ ഓഫീസിന് മുന്നിൽ കൂട്ടധർണ്ണ നടത്തുമെന്നും അദേഹം പറഞ്ഞു. അധികാര ഹുങ്കിന് പൊലീസ് ഒത്താശ ചെയ്തുകൊടുക്കുകയാണ് എന്നതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് പൊലീസ് നോക്കി നിൽക്കെ പി.ജെയുടെ ഡ്രൈവറെ കൈയേറ്റം ചെയ്തതെന്നും അദേഹം പറഞ്ഞു.