കെ.ചപ്പാത്ത്: നൂറ്റാണ്ടുകളായി തുടരുന്ന ആചാര അനുഷ്ഠാനങ്ങൾ ഭംഗം കൂടാതെ തുടരണമെന്നാവശ്യപ്പെട്ട് വിവിധ ഹൈന്ദവ സംഘടനകളുടെയും ക്ഷേത്രകമ്മിറ്രിയുടെയും നേതൃത്വത്തിൽ നാമജപ റാലി നടത്തി. കരിന്തരുവിയിൽ നിന്നും ചപ്പാത്തിലേയ്ക്ക് നടന്ന റാലിയിൽ നൂറു കണക്കിന് സ്ത്രീകൾ പങ്കെടുത്തു. പരിപാടികൾക്ക് വി.വി മനോജ്, അനിൽ തിരുമേനി, എൽ.ബിജു, രാജേന്ദ്രൻ മാരിയിൽ, വി.വി വിനോദ്, പ്രസന്ന രാജമണി എന്നിവർ നേതൃത്വം നൽകി.