തൊടുപുഴ : അറക്കുളം സബ് ജില്ലാ കായിക മേള മൂലമറ്റം സെന്റ് ജോസഫ്സ് കോളജ് ഗ്രൗണ്ടിൽ ഇന്ന് തുടക്കം. രാവിലെ 9.30നു ജില്ലാ സ്‌പോർട്സ് കൗൺസിൽ പ്രസിഡന്റ് കെ.എൽ. ജോസഫിന്റെ അധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ പഞ്ചായത്ത് പ്രസിഡന്റ് ടോമി ജോസഫ് കുന്നേൽ ഉദ്ഘാടനം ചെയ്യും. സെന്റ് ജോസഫ് കോളജ് മാനേജർ ഫാ. ജോസഫ് നെടുമ്പാറ മുഖ്യാതിഥി ആയിരിക്കും. പ്രിൻസിപ്പൽ ഡോ. ജോർജ് വി. തോമസ്, സെന്റ് മേരീസ് ഹയർസെക്കൻഡറി സ്‌കൂൾ പ്രിൻസിപ്പൽ അവിരാ ജോസഫ്, ഹെഡ്മിസ്ട്രസ് സിസ്റ്റർ മോളിക്കുട്ടി ഫ്രാൻസിസ്, വാർഡ് മെംബർ സിജുമോൻ, എഇഒ കെ.വി. രാജു, എച്ച്എം ഫോറം സെക്രട്ടറി സെലിൻ ജോസഫ്, ജിവിഎച്ച്എസ് പ്രിൻസിപ്പൽ അമൃതേഷ്, പിടിഎ പ്രസിഡന്റ് ജോയി കിഴക്കേൽ, പ്രോഗ്രാം കമ്മറ്റി കൺവീനർ സണ്ണി കൂട്ടുങ്കൽ എന്നിവർ പ്രസംഗിക്കും. അറക്കുളം സെന്റ്‌മേരീസ് എച്ച്എസിൽ ചേർന്ന യോഗത്തിൽ സംഘാടക സമിതി രൂപീകരിച്ചു.