തൊടുപുഴ: എച്ച് .ആർ.‌ഡി. എസ്. ഇന്ത്യയുടെ ആഭിമുഖ്യത്തിൽ ദുരിതബാധിതരായ ആദിവാസികൾക്ക് 5000 കിലോ അരിയും പലവ്യഞ്ജനവിഭവങ്ങളും വിതരണം ചെയ്തു. ഡി.ഡി.യു.കെ. ട്രെയിനിംഗ് സെന്ററിൽ നടന്ന ചടങ്ങ് കെ.എൻ.ഗിതകുമാരി ഉദ്ഘാടനം ചെയ്തു. അജി കൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. ഡെപ്യുട്ടി പ്രോജക്ട് ഡയറക്ടർ ബിജുകൃഷ്ണൻ , ജോസ് മാത്യു, ഗിരിഷ് പുമാല, പ്രേയ്സ് പയസ്, ഡോ.എസ്.ആർ. സുര്യ, ടോണി ജോയ്, ഡോ.സോമരാജ്, കെ.അജിത് കുമാർ, ജൂലിയറിനു, കെ.എം.ചന്ദ്രൻ, ഷൈബു പുരുഷോത്തമൻ തുടങ്ങിയവർ പ്രസംഗിച്ചു. പത്ത് കിലോ കുത്തരി, പലവ്യഞ്ജനങ്ങൾ, ടൗവ്വൽ, ചെരിപ്പ് എന്നുവ ഉൾപ്പെടെ 500 കിറ്റുകളാണ് വിതരണം ചെയ്തത്.