പൈനാവ്: പ്രളയം തകർത്ത വാഴത്തോപ്പ് ഗ്രാമ പഞ്ചായത്തിന് കൈത്താങ്ങായി മഹാരാഷ്ട്ര സർക്കാർ. പ്രളയബാധിത പ്രദേശമെന്ന നിലയിൽ ജില്ലയുടെ അടിസ്ഥാന സൗകര്യമുൾപ്പെടെ പുന:ർനിർമ്മിക്കുന്നതിനാണ് മഹാരാഷ്ട്ര സർക്കാർ സന്നദ്ധതയറിയിച്ചത്. ഇതിനായി ഏറ്റവും കൂടുതൽ നാശനഷ്ടം സംഭവിച്ചസ്ഥലം കണ്ടെത്തുന്നതിന് ഇടുക്കി കളക്ടറോട് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഭഡ്നാവിസിന്റെ ഓഫീസിൽ നിന്നും നിർദ്ദേശം ലഭിച്ചിരുന്നു. ജില്ലയിൽ ഏറെദുരിതം വിതച്ച സ്ഥലം എന്ന യിൽ വാഴത്തോപ്പിനെ കരകയറ്റാനുതകുന്ന റിപ്പോർട്ടാണ് കളക്ടർ സമർപ്പിച്ചത്. ഇതിന്റെ അടിസ്ഥാനത്തിലാണ് മഹാരാഷ്ട്ര സർക്കാർ തുടർ നടപടി സ്വീകരിച്ചത്. തകർന്ന റോഡുകൾ, വീടുകൾ, പാലങ്ങൾ ഉൾപ്പെടെ പുന:ർനിർമ്മിക്കുന്ന തരത്തിലാണ് പദ്ധതിലക്ഷ്യമിടുന്നത്. കളക്ടറുടെ നേതൃത്വത്തിൽ നാശനഷ്ടങ്ങളുടെ തോത് കണക്കാക്കി സമർപ്പിക്കുന്ന പദ്ധതി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പണം അനുവദിക്കും. റോഡുകളുടെ ഉൾപ്പെടെ നിർമ്മാണ പ്രവർത്തനങ്ങൾ അടിയന്തരമായി തുടങ്ങാനും, കൃഷിയിടം നഷ്ടമായവരെ പുന:രധിവസിപ്പിക്കുന്നതിനും പദ്ധതിയിൽ പ്രത്യേക പരിഗണനയുണ്ടാകും. കേന്ദ്ര സർക്കാർ നിർദ്ദേശത്തെ തുടർന്നാണ് മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് ഇടുക്കിക്ക് സഹായം നൽകാൻ സന്നദ്ധനായത്.