കരിമണ്ണൂർ: എസ്.എൻ.ഡി.പി യോഗം കരിമണ്ണൂർ ശാഖ ഗുരുദേവ മന്ദിരത്തിലെ നവരാത്രി ആഘോഷങ്ങൾ 17 മുതൽ 19 വരെ വിവിധ പരിപാടികളോടെ നടക്കുമെന്ന് അഡ്മിനിസ്ട്രേറ്റർ വി. ജയേഷ് അറിയിച്ചു. 17ന് വൈകിട്ട് 6ന് ഗ്രന്ഥപൂജ, ആയുധപൂജ, പൂജവയ്പ്, 18ന് വൈകിട്ട് 6ന് ലളിതസഹസ്രനാമ പാരായണം, ഗുരുദേവ കീർത്തനാലാപനം, 19ന് ആചാര്യൻ പി.എസ്. ശങ്കരൻ പാലിയത്തിന്റെ കാർമ്മികത്വത്തിൽ വിദ്യാരംഭം എന്നീ ചടങ്ങുകൾ നടക്കും. 19ന് രാവിലെ 10ന് ശാഖ ഓഡിറ്റോറിയത്തിൽ ചേരുന്ന നവരാത്രി സമ്മേളനം എസ്.എൻ.ഡി.പി യോഗം തൊടുപുഴ യൂണിയൻ ചെയർമാൻ എ.ബി. ജയപ്രകാശ് ഉദ്ഘാടനം ചെയ്യും. യൂണിയൻ കൺവീനർ ഡോ. കെ. സോമൻ അദ്ധ്യക്ഷത വഹിക്കും. യോഗം അസി. സെക്രട്ടറി ഷാജി കല്ലാറ വിശിഷ്ഠാതിഥിയാകും. 11 ന് കെ.ഡി. രമേശ് അടിമാലി പ്രഭാഷണം നടത്തും. ഉച്ചക്ക് 1ന് കരിമണ്ണൂർ ഗായത്രി ഭജൻസിന്റെ ഭക്തിഗാനമേള അരങ്ങേറും.