ഇടുക്കി: ജൂണിയർ -സീനിയർ അണ്ടർ - 23 ഇടുക്കി ജില്ലാ ഫെൻസിംഗ്ചാമ്പ്യൻഷിപ്പ് 17ന് എൻ.ആർ.സിറ്റി എസ്.എൻ.വി. ഹയർ സെക്കൻഡറി സ്‌ക്കൂളിൽ നടക്കും. മത്സരങ്ങൾ സ്‌കൂൾ പ്രിൻസിപ്പൽ ഡി. ബിന്ദുമോൾ ഉദ്ഘാടനം ചെയ്യും. ജില്ല ഫെൻസിംഗ് അസോസിയേഷൻ ട്രഷറർ രാധാകൃഷ്ണൻ തമ്പി സമ്മാനദാനം നിർവ്വഹിക്കും. 1-1-1999നു ശേഷം ജനിച്ചവർക്ക് ജൂണിയർ വിഭാഗത്തിലും,1-1-1996നു ശേഷം ജനിച്ചവർക്ക് അണ്ടർ-23 വിഭാഗത്തിലും പങ്കെടുക്കാവുന്നതാണ്. പങ്കെടുക്കാൻ താൽപര്യമുള്ളവർ വയസു തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുമായി 17നു രാവിലെ 9 ന് എൻ.ആർ. സിറ്റി എസ്.എൻ.വി. ഹയർ സെക്കൻഡറി സ്‌കൂളിൽ എത്തിച്ചേരണമെന്ന് സംഘാടകർ അറിയിച്ചു.