ചെറുതോണി: എസ്.എൻ.ഡി.പി യോഗം യൂത്ത്മൂവ്‌മെന്റ് ഇടുക്കി യൂണിയൻ വാർഷിക പൊതുയോഗവും ഭാരവാഹി തിരഞ്ഞെടുപ്പും നടന്നു. യൂണിയൻ ഓഡിറ്റോറിയത്തിൽ നടന്നസമ്മേളനം എസ്.എൻ.ഡി.പി യോഗം മലനാട് യൂണിയൻ പ്രസിഡന്റ് ബിജുമാധവൻ ഉദ്ഘാടനം ചെയ്തു. ഇടുക്കി യൂണിയൻ സെക്രട്ടറി സുരേഷ് കോട്ടയ്ക്കകം അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ പ്രസിഡന്റ് പി. രാജൻ മുഖ്യപ്രഭാഷണം നടത്തി. യൂത്ത്മൂവ്‌മെന്റ് ജില്ല ചെയർമാൻ മനേഷ് കുടിക്കയത്ത് സംഘടനാസന്ദേശം നൽകി. യൂണിയൻ വൈസ് പ്രസിഡന്റ് അഡ്വ. കെ.ബി. സെൽവം, വൈദീകസമിതി പ്രസിഡന്റ് മഹേന്ദ്രൻ ശാന്തി, വനിതാസംഘം യൂണിയൻ പ്രസിഡന്റ് വത്സമ്മ ടീച്ചർ, യൂത്ത് മൂവ്‌മെന്റ് പ്രസിഡന്റ് ബിനീഷ് , സെക്രട്ടറി ജോമോൻ തുടങ്ങിയവർ പ്രസംഗിച്ചു. പുതിയ ഭാരവാഹികളായി ബിനീഷ് കോട്ടൂർ (പ്രസിഡന്റ്), അജീഷ് (വൈസ് പ്രസിഡന്റ്), ടി.ആർ. അനു (സെക്രട്ടറി), ജോമോൻ (യൂണിയൻ കമ്മിറ്റി അംഗം), വിഷ്ണു വിജയൻ, അമൽ മധു, സുമേഷ് ,മനു സോമൻ, ഷിജു, അനീഷ്, സത്യൻ ( കമ്മിറ്റി അംഗങ്ങൾ) എന്നിവരെ തിരഞ്ഞെടുത്തു.