sndp-yogam
ഭൂരഹിതരായ രണ്ട് കുടുംബങ്ങൾക്ക് 6 സെന്റ് സ്ഥലം ദാനം ചെയ്ത യ പുഷ്പമംഗലം പി.എൻ സന്തോഷ് കുമാറിന് ചക്കുപള്ളം ശാഖയുടെ ഉപഹാരം യൂണിയൻ പ്രസിഡന്റ് ബിജുമാധവൻ നൽകുന്നു

 

കട്ടപ്പന:എസ്.എൻ.ഡി.പിയോഗം ചക്കുപള്ളം ശാഖയുടെ കീഴിലുള്ള ഗുരുദേവ സരസ്വതി ക്ഷേത്രത്തിലെ നവരാത്രി ആഘോഷങ്ങൾക്ക് തുടക്കമായി. ആഘോഷങ്ങളുടെ ഭാഗമായി ക്ഷേത്രാങ്കണത്തിൽ നടന്ന സമ്മേളനം മലനാട് യൂണിയൻ പ്രസിഡന്റ് ബിജു മാധവൻ ഉദ്ഘാടനം ചെയ്തു. ശാഖ പ്രസിഡന്റ് കെ.വി പ്രസാദ് അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ സെക്രട്ടറി വിനോദ് ഉത്തമൻ മുഖ്യപ്രഭാഷണം നടത്തി. ശാഖ സെക്രട്ടറി പി.എൻ സജി, വൈസ് പ്രസിഡന്റ് സുശീല രവീന്ദ്രൻ എന്നിവർ സംസാരിച്ചു. ശാഖായോഗത്തിന്റെ പരിധിയിൽ വീട് വെക്കാൻ സ്ഥലമില്ലാത്ത രണ്ട് കുടുംബങ്ങൾക്ക് പി.എൻ സന്തോഷ്‌കുമാർ പുഷ്പമംഗലം (പി.കെ.എൻ ബേക്കറി കുമളി) നൽകുന്ന 6 സെന്റ് സ്ഥലത്തിന്റെ രേഖകൾ യോഗത്തിൽ യൂണിയൻ പ്രസിഡന്റ് ഏറ്റുവാങ്ങി. പരിപാടിയിൽ എസ്.എസ്.എൽ.സി, പ്ലസ്ടു, ഡിഗ്രി തലങ്ങളിൽ ഉന്നതവിജയം നേടിയ കുട്ടികളെ സ്‌കോളർഷിപ്പുകൾ നൽകി ആദരിച്ചു.