കുമളി: തമിഴ്നാട്ടിൽ നിന്നും കേരളത്തിലേക്ക് വരുന്ന യാത്രക്കാതെ തെറ്റിദ്ധരിപ്പിച്ച് ലോവർ ക്യാമ്പിൽ ഇറക്കി വിടുന്നതായി ആക്ഷേപം. കൊട്ടാരക്കര - ദിണ്ഡുക്കൽ ദേശീയ പാതയിൽ കുമളി-ലോവർ കാമ്പ് റൂട്ടിൽ ഒരു മാസമായി ഗതാഗതം നിരോധിച്ചിരിക്കുകയാണ്. പ്രളയത്തിൽ റോഡുകൾ ഇടിഞ്ഞു പോയത് പുന:ർനിർമ്മിക്കുന്നതിന്റെ ഭാഗമായി ആണ് നിരോധനം. നിലവിൽ കുമളിക്ക് എത്തണമെങ്കിൽ കമ്പംമെട്ട് വഴി കറങ്ങി 60 കിലോമീറ്റർ സഞ്ചരി വേണം. ഗതാഗത നിയന്ത്രണം അറിയാതെ എത്തുന്നവരെ കംമ്പത്ത് നിന്നും കുമളി ബോർഡ് സ്ഥാപിച്ചിരിക്കുന്ന ലൈൻ ബസിൽ കയറ്റി ലോവർ കാമ്പിൽ ഇറക്കിവിടുന്നതായി ആണ് ആക്ഷേപം.

ഇവിടെ നിന്നും ആറ്

കിലോമീറ്റർ കുമളിയിലെത്താൻ

തേക്കടി വിനോദ സഞ്ചാരത്തിനായി എത്തുന്നവരെ ഇത്തരത്തിൽ തെറ്റിദ്ധരിപ്പിച്ചതായി പറയപ്പെടുന്നു. കുട്ടികളും സ്ത്രികളും ഇവരുടെ ബാഗുകളുമായി എത്തുന്നവർക്ക് ആറ് കിലോമീറ്റർ നടന്ന് എത്തുക പ്രയാസകരമാണ്. ലോവർ കാമ്പിൽ നിന്നും നിന്നും തിരിച്ച് കമ്പംമെട്ട് വഴി കുമളിയിൽ എത്തണമെങ്കിൽ 90 കിലോമീറ്ററുകളോളം യാത്ര ചെയ്യേണ്ടി വരും. തമിഴ്നാട് സർക്കാരിന്റെ ലൈൻ ബസുകളാണ് ഇത്തരത്തിൽ യാത്രക്കാരെ ചൂഷണം ചെയുന്നത്. പ്രളയത്തെ തുടർന്ന് തേക്കടി ടൂറിസം അനിശ്ചത്വത്തിൽ തുടരുന്ന സാഹചര്യത്തിലാണ് ഇത്തരത്തിൽ വിനോദ സഞ്ചാരികളെയും യാത്രക്കാരെയും കവിളിപ്പിക്കുന്നത്.