കുമളി:കെ.എസ്.ആർ.ടി.സിയും സ്കൂൾ ബസും കൂട്ടിയിടിച്ചു. കുട്ടികൾക്കും യാത്രക്കാർക്കും നിസ്സാരപരിക്കേറ്റു. പരിക്കേറ്റവർ അണക്കര സ്വകാര്യ ആശുപത്രിയിൽ ചികിത്സതേടി. ഇന്നലെ വെെകുന്നേരം നാലോടെ അണക്കര കെ.എസ് .ഇ.ബിക്ക് സമീപമാണ് അപകടം നടന്നത്. കമ്പംമെട്ടിൽ നിന്നും കുമളിക്ക് വരുകയായിരുന്ന കെ.എസ്.ആർ.റ്റി.ബസും ചക്കുപള്ളം മേരിമാതാ സ്കൂൾ ബസുമായാണ് കൂട്ടിയിടിച്ചത്.കെ.എസ്.ആർ.ടി.സി. ബസ് ഡ്രൈവറുടെ കെെകൾക്ക് നിസാരമായി പരിക്കേറ്റു.അണക്കരയ്ക്ക് സമീപം സ്കൂൾ ബസും കെ.എസ്.ആർ.റ്റിസിയും കൂട്ടിയിച്ച സംഭവത്തിൽ പ്രധാന അപകടകാരണം കെ.എസ്.ആർ.റ്റി.സി ബസിന്റെ ടയറുകളും തേയ്മാനമാണ്. സർക്കാർ വാഹനത്തിന്റെ എല്ലാ ടയറുകളും പൂർണ്ണമായും ഉപയോഗപ്രദമല്ലാത്തവയാണ്. കനത്തമഴയിൽ എതിരെ വന്ന സ്കൂൾ ബസ് കണ്ട് ബ്രേക്ക് ഉപയോഗിച്ചെങ്കിലും ടയറിന്റെ തേയ്മാനം അപകടത്തിന് വഴിതെളിച്ചു. കെ.എസ്.ആർ.ടി.സി തെറ്റിമാറി സ്കൂൾ ബസിൽ ഇടിക്കുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറയുന്നു. കനത്തമഴയിൽ റോഡിൽ വെളളം കുത്തിയൊലിച്ചതും അപകടത്തിന് കാരണമായി.