രാജാക്കാട്: കുരങ്ങ്പാറയിൽ കുടിവെള്ളത്തിനായി ഉപയോഗിക്കുന്ന കുളത്തിൽ സാമൂഹികവിരുദ്ധർ വിഷം കലക്കിയതായി പരാതി. പ്ലാവിളയിൽ ബാബു, വാളൂർ സിനു എന്നിവരാണു തങ്ങൾ വീട്ടാവശ്യത്തിനായി ഉപയോഗിക്കുന്ന കുളത്തിൽ ആരോ വിഷം കലർത്തിയെന്ന് പൊലീസിൽ പരാതിപ്പെട്ടിരിക്കുന്നത്. കുടുംബാംഗങ്ങൾ ജോലിക്കും കുട്ടികൾ സ്‌കൂളിലും പോയിരുന്ന സമയത്താണു വിഷം കലർത്തിയത്. മൂന്ന് മണിയോടെ ബാബുവും ഭാര്യയും പണികഴിഞ്ഞ് വീട്ടിൽ തിരിച്ചെത്തിയപ്പോൾ വിഷത്തിന്റെ രൂക്ഷ ഗന്ധം അനുഭവപ്പെട്ടു.തുടർന്ന് പരിസരം പരിശോധിച്ചപ്പോൾ കുളത്തിലെ വെള്ളത്തിന്റെ നിറം മാറിയിരിക്കുന്നതും വിഷം കലർന്നിരിക്കുന്നതായും കണ്ടു.ഉടൻ തന്നെ ഇവർ സനുവിന്റെ വീട്ടിലും വിവരമറിയിച്ചു. ഉപയോഗുക്കുന്നതിന് മുമ്പ് വിഷാംശം കണ്ടെത്തിയതിനാൽ വലിയ അപകടമാണ് ഒഴിവായത്. തങ്ങളെ അപായപ്പെടുത്താൻ ശ്രമിച്ച സാമൂഹികവിരുദ്ധരെ കണ്ടെത്തി നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ആർ.ഡി ഒ അടക്കമുള്ള ഉന്നതോദ്യോഗസ്ഥർക്ക് പരാതി നിൽകുവാൻ ഒരുങ്ങുകയാണ് ഇവർ.