തൊടുപുഴ : സെന്റ്. മേരീസ് ആശുപത്രിയിൽ ന്യൂറോസർജറി വിഭാഗം പ്രവർത്തനം ആരംഭിച്ചിരിക്കുന്നു. ആക്‌സിഡന്റ് യൂണിറ്റ് വിപുലീകരിക്കുന്നു. തൊടുപുഴ സെന്റ്. മേരീസ് ആശുപത്രിയിൽ ന്യൂറോസർജറി വിഭാഗവും ന്യൂറോളജി വിഭാഗവും ഒരു കുടക്കീഴിൽ പ്രവർത്തനം ആരംഭിച്ചിരിക്കുന്നു. ആക്‌സിഡന്റ് യൂണിറ്റിന്റെ വിപുലീകരണത്തിന്റെ ഭാഗമായി അത്യാധുനിക സൗകര്യങ്ങളോടു കൂടിയ ന്യൂറോസർജറി ഓപ്പറേഷൻ തിയേറ്റർ, ന്യൂറോ ട്രോമ ഐസിയു എന്നിവ പ്രവർത്തനം ആരംഭിച്ചു. കോട്ടയം മെഡിക്കൽ കോളേജിലെ മുൻ ന്യൂറോസർജൻ ഡോ. അരുൺ ബാബു ജോസഫ് ഈ വിഭാഗത്തിൽ ചാർജെടുത്തു. നു. ആക്‌സിഡന്റ് ട്രോമ സർജറികൾ, ബ്രെയിൻ ആൻഡ് സ്‌പൈൻ സർജറികൾ എന്നിവ ഇവിടെ നിർവഹിക്കും. ന്യൂറോളജി വിഭാഗത്തിൽ ഡോ. അമിത് കുമാർ (പി ജി ഐ ചണ്ഡിഗഡ്) ചാർജെടുത്തു. സ്‌ട്രോക്ക് യൂണിറ്റ്, അപസ്മാര രോഗവിഭാഗം, തലവേദന ക്ലിനിക്, മൂവ്‌മെന്റ് ഡിസോർഡർ ക്ലിനിക്, ന്യൂറോ ഐസിയു, ന്യൂറോ ലാബ്, ഫിസിയോതെറാപ്പി ആൻഡ് ന്യൂറോ റീഹാബിലിറ്റേഷൻ വിഭാഗം എന്നിവ പ്രവർത്തിക്കുന്നു.
ആഗോളതലത്തിൽ അസ്ഥിരോഗ ചികിത്സയിൽ പ്രഗത്ഭനായ ഡോ. ഒ. റ്റി. ജോർജ്ജിന്റെ നേതൃത്വത്തിൽ നാല് അസ്ഥിരോഗവിദഗ്ദ്ധർ ഇവിടെയുണ്ട്. ജനറൽ ശസ്ത്രക്രിയ, താക്കോൽദ്വാര ശസ്ത്രക്രിയ എന്നീ വിഭാഗങ്ങൾ 24 മണിക്കൂറും പ്രവർത്തിക്കുന്നു. ഡോ. സോമരാജൻ എം. ആർ, ഡോ. ഫഹദ് ആരിഫ് എന്നിവർ സർജറി വിഭാഗത്തിലുണ്ട്. ആക്‌സിഡന്റ് യൂണിറ്റ് എമർജൻസി വിഭാഗം 24 മണിക്കൂറും പ്രവർത്തിക്കുന്നു.