കുമളി: ഇതാവണം പൊലീസ്.നടുറോഡിൽ സാമൂഹ്യ വിരുദ്ധർ വലിച്ചെറിഞ്ഞ മാലിന്യ കെട്ടുകൾ നീക്കം ചെയ്യാൻ ശുചികരണ തൊഴിലാളികൾക്കായി നോക്കി നിൽക്കാതെ സഹപ്രവർത്തകരുമായി നീക്കം ചെയ്ത് കുമളി പൊലീസ്. തന്റെ വീട്ടിലെ മാലിന്യം തനിക്ക് ശല്യമില്ലാത്തതിടത്തേയ്ക്ക് വലിച്ചെറിഞ്ഞ് കടന്നുകളയുന്ന ആളുകളുടെ മാലിന്യ നിക്ഷേപ സ്വഭാവത്തിന് ഇത്തരം മാതൃകകളാൽ കണ്ണു നിറയട്ടെ. കുമളി പൊലീസ് സ്റ്റേഷനിലെ എസ്.ഐ.പ്രശാന്ത് പി.നായരും സംഘവുമാണ്. ഇന്നലെ രാവിലെ പത്തു മണിയോടെ ജോലിയുടെ ഭാഗമായി ചെളിമട - മുരുക്കടി റൂട്ടിൽ സഞ്ചരിക്കുമ്പോഴാണ് റോഡരുകിൽ നിക്ഷേപിച്ചിരുന്ന മാലിന്യ കെട്ടുകൾ സാമൂഹ്യ വിരുദ്ധർ നടുറോഡിലേക്ക് മാറ്റി ഇട്ടിരിക്കുന്നത് ശ്രദ്ധയിൽ പെട്ടത് . ഉടൻ സഹപ്രവർത്തകരുമായി ചേർന്ന് ഒരു മടിയും കൂടാതെ മാലിന്യ കെട്ടുകൾ നീക്കം ചെയ്യുകയായിരുന്നു. തുടർന്ന് ക്ലീൻ കുമളി ഗ്രീൻ കുമളി സൊസൈറ്റി പ്രവർത്തകർ എത്തി മാലിന്യ കെട്ടുകൾ നീക്കം ചെയ്തു. നിരവധി വാഹനങ്ങൾ മാലിന്യ കെട്ടുകളിൽ മുട്ടാതെ വളഞ്ഞും പുളഞ്ഞും കടന്നു പോയി.വാഹനങ്ങൾ കയറി റോഡ് വൃത്തിഹീനമാകുകയും ദുർഗന്ധം വമിക്കുകയും ചെയ്ത് തുടങ്ങി.
'' മാലിന്യത്തിനും മേൽവിലാസമുണ്ട്...
മാലിന്യ കെട്ടുകൾ പരിശോധിച്ചതിൽ രണ്ട് മൂന്ന് പേരുടെ മേൽവിലാസം കണ്ടെത്തി.മാല്യന്യങ്ങൾ പൊതുനിരത്തിൽ വലിചെറിഞ്ഞതിന് നടപടി സ്വീകരിക്കും.കുമളി പഞ്ചായത്തിന്റെ മാലിന്യ സംസ്ക്കര പ്ലാന്റ് മഴയിൽ തകർന്നതോടെ വേസ്റ്റ് നീക്കം പ്രതിന്ധിയിലായ സാചര്യത്തിലാണ് മാലിന്യങൾ വഴിയരുകിൽ നിക്ഷേപിച്ച് തുടങ്ങിയത്.മാലിന്യങ്ങൾ പൊതുനിരത്തിൽ ഇടുന്നതിനെതിരെ പഞ്ചായത്തും അധികാരികളും ശ്രമിക്കുന്നു എങ്കിലും ഫലപ്രദമായി പരിഹാരം കാണാൻ സാധിച്ചിട്ടില്ല.