house
തീപിടുത്തത്തിൽ കത്തി നശിച്ച ചേന കാലായിൽ ജോസഫിന്റെ വീട് .

 

ചെറുതോണി: നാരകാനം ഡബിൾ കട്ടിംങ്ങിൽ തീപിടുത്തത്തെ തുടർന്ന് വീട് കത്തി നശിച്ചു. ചേന കാലായിൽ ജോസഫിന്റെ വീടാണ് ഇന്നലെ ഉച്ചയോടെ ഉണ്ടായ തീ പിടുത്തത്തിൽ പൂർണ്ണമായും കത്തിനശിച്ചത്. ഈ സമയം വീട്ടിൽ ആരും ഇല്ലായിരുന്നു. ജോസഫും കുടുംബാംഗങ്ങളും പുത്രന്റെ വീട് നിർമ്മിക്കുന്ന സ്ഥലത്തായിരുന്നു.വൈദ്യൂതി ഷോർട്ട് സർക്യൂട്ടാണ് അപകടത്തിന് കാരണമെന്ന് കരുതുന്നു. അമിതമായ വൈദ്യൂതി പ്രവാഹം മൂലം കഴിഞ്ഞ ദിവസം സമീപ വീടുകളിലെ ടി.വി ഉൾപ്പെടെയുള്ള ഇലക്ട്രോണിക്ക് ഉപകരണങ്ങൾക്ക് കേട് സംഭവിച്ചതായി നാട്ടുകാർ പറഞ്ഞു. ലക്ഷകണക്കിന് രൂപയുടെ നാശനഷ്ടം സംഭവിച്ചതായി വീട്ടുകാർ പറഞ്ഞു. ഇടുക്കി ഫയർഫോഴ്സ് എത്തിയാണ് തീ കെടുത്തിയത്.