vidhyarambam
വെള്ളാപ്പാറ ശ്രീ മഹേശ്വരി ദേവീക്ഷേത്രത്തിൽ നടന്ന വിദ്യാരംഭ ചടങ്ങ്.

ചെറുതോണി:വെള്ളാപ്പാറ ശ്രീ മഹേശ്വരി ദേവീക്ഷേത്രത്തിൽ നവരാത്രി മഹോത്സവവും വിദ്യാരംഭവും നടന്നു. ഒക്ടോബർ 16 മുതൽ ആരംഭിച്ച നവരാത്രി മഹോത്സവമാണ് വിദ്യാരംഭ ചടങ്ങുകളോടെ ഇന്നലെ അവസാനിച്ചത്. വിദ്യാരംഭ ചടങ്ങുകളോടനുബന്ധിച്ച് ക്ഷേത്രത്തിൽ പ്രത്യക പൂജകളും പ്രാർത്ഥനകളും നടന്നു. നൂറ് കണക്കിന് കുരുന്നുകളാണ് ശിലായുഗ സംസ്‌ക്കാരത്തിന്റെ സ്മൃതികൾ പേറുന്ന വെള്ള പാറ ക്ഷേത്രത്തിൽ എത്തിയത്. നിർമ്മാല്യം, ഗണപതി ഹവനം, വിജയദശമി പൂജാ, സമർപ്പണം തുടങ്ങിയ ചടങ്ങുകൾ നടന്നു.
ജില്ലാ ആശുപത്രീ ആർ എം ഒ ഡോ.അരുൺ കുരുന്നുകൾക്ക് ആദ്യാക്ഷരം പകർന്നു നൽകി. ക്ഷേത്രം മേൽ ശാന്തി സജി ശാന്തികൾ, പ്രസിഡന്റ് റ്റി.എ ആനന്ദകുമാർ, സെക്രട്ടറി റ്റി.പി ബിജു തോട്ടുപുറത്ത്, ട്രെഷറർ പി.എൻ സതീശൻ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്ത്വം നൽകി .