തൊടുപുഴ: വിധവാ വെൽഫെയർ ചാരിറ്റബിൾ സൊസൈറ്റി രണ്ടാം സംസ്ഥാന വാർഷിക സമ്മേളനം ഡിസംബർ 30 ന് തൊടുപുഴയിൽ നടക്കും. സമ്മേളനത്തിന്റെ നടത്തിപ്പിനായി പെൻഷൻ ഭവനിൽ നടന്ന യോഗം 101 അംഗ സ്വാഗത സംഘ കമ്മിറ്റി രൂപീകരിച്ചു. പ്രസിഡന്റ് കെ.കെ വനജ അദ്ധ്യക്ഷത വഹിച്ചു. ഭാരവാഹികളായി കെ.എസ് രമേശ് ബാബു(രക്ഷാധികാരി), കെ.കെ വനജ(ചെയർപേഴ്സൺ), തങ്കമ്മ കൃഷ്ണൻ, സൈനബ മൊയ്ദീൻകുട്ടി (വൈസ് ചെയർപേഴ്സൺ), പി.പി അനിൽ കുമാർ(ജന. കൺവീനർ), സി.പി ദീപ. ചിന്നമ്മ ദേവസ്യ(ജോ. കൺവീനർമാർ), വത്സല രാജപ്പൻ(ട്രഷറർ), കെ.കെ അരുൺ, എം.പി ഷംസുദ്ദീൻ(കൺവീനർമാർ) എന്നിവരെ തിരഞ്ഞെടുത്തു.