തൊടുപുഴ: എസ്.എൻ.ഡി.പി യോഗം വനിതാസംഘം കുടയത്തൂർ യൂണിറ്റ് വാർഷികവും ഭാരവാഹി തിരഞ്ഞെടുപ്പും ഇന്ന് നടക്കും. രാവിലെ 10ന് കാഞ്ഞാർ ടി.കെ. മാധവൻ മെമ്മോറിയൽ ഹാളിൽ നടക്കുന്ന സമ്മേളനം എസ്.എൻ.ഡി.പി യോഗം തൊടുപുഴ യൂണിയൻ കൺവീനർ ഡോ.കെ.സോമൻ ഉദ്ഘാടനം ചെയ്യും. വനിതാസംഘം യൂണിയൻ പ്രസിഡന്റ് പൊന്നമ്മ രവീന്ദ്രൻ അദ്ധ്യക്ഷത വഹിക്കും. വനിതസംഘം യൂണിയൻ സെക്രട്ടറി മൃദുല വിശ്വംഭരൻ മുഖ്യപ്രഭാഷണം നടത്തും. യൂണിറ്റ് സെക്രട്ടറി പ്രെമി രാജീവ് വാർഷിക റിപ്പോർട്ടും കണക്കും അവതരിപ്പിക്കും. ശാഖ സെക്രട്ടറി ടി.ആർ. തമ്പി, സെക്രട്ടറി എൻ. മോഹനൻ, ക്ഷേത്രം രക്ഷാധികാരി കെ.പി.സത്യദേവൻ, കുമാരി സംഘം യൂണിയൻ പ്രസിഡന്റ് അശ്വതി സോമൻ, യൂത്തുമൂവ്മെന്റ് യൂണിറ്റ് സെക്രട്ടറി എസ്.ശരത് എന്നിവർ പ്രസംഗിക്കും. പ്രെമി രാജീവ് സ്വാഗതവും വനിതാസംഘം യൂണിറ്റ് പ്രസിഡന്റ് മിനി ലാൽ നന്ദിയും പറയും.