tank
കെ.എസ്.ഇ.ബി ക്വാർട്ടേഴ്സിൽ സെപ്‌റ്റിക്ക് ടാങ്ക് നിർമ്മിക്കുന്ന വികലാംഗനായ ജോർജും ഭാര്യയും

ചെറുതോണി: സർക്കാരിന്റെയും പഞ്ചായത്തുകളുടെയും സഹായം വിളിപ്പാട് അകലെ നില്ക്കുമ്പോൾ അടിസ്ഥാന സൗകര്യങ്ങളില്ലാതെ ദുരിത ജീവിതം നയിക്കുകയാണ് വൈദുതി ബോർഡിന്റെ ക്വാർട്ടേഴ്സുകളിൽ കഴിയുന്ന ഭവന രഹിതർ.
പ്രകൃതിദുരന്തത്തിൽ വീട് നഷ്ടപെട്ടവർക്കായാണ് ജില്ലാ ഭരണകൂടം കെ.എസ്.ഇ.ബി യുടെ ഒഴിഞ്ഞ ക്വാർട്ടേഴ്സുകൾ അനുവദിച്ചത്. എഴുപതോളം കുടുംബങ്ങളാണ് ക്വാർട്ടേഴ്സുകളിലുള്ളത്. പല ക്വാർട്ടേഴ്സുകൾക്കും ടോയ് ലറ്റ് ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങളില്ല. ഇവയെല്ലാം സ്വന്തമായി ഒരുക്കേണ്ട സ്ഥിതിയിലാണ് വികലാംഗനായ ജോർജ് ഉൾപ്പെടെയുള്ള താമസക്കാർ.

 ദുരിതബാധിതരിൽ പലരും രോഗികളും
അന്നന്ന് ജോലി ചെയ്ത് കിട്ടുന്ന പണം ഉപയോഗിച്ച് വേണം പല താമസക്കാർക്കും ദിവസങ്ങൾ തള്ളി നീക്കുവാൻ. ഇതിൽ പലരും രോഗികളുമാണ്. വൈദ്യുതിയും വെള്ളവുമില്ലാത്ത ചോർന്നൊലിക്കുന്ന അടിസ്ഥാന സൗകര്യങ്ങൾ ഇല്ലാത്ത ക്വാർട്ടേഴ്സുകളിൽ അധിവസിക്കുന്നവരുടെ അവസ്ഥ എരിതീയിൽ നിന്നും വറചട്ടിയിൽ എത്തിയതിന് തുല്യമാണ്.

 അടിസ്ഥാന സൗകര്യങ്ങളെങ്കിലും തരു..

ജില്ലാ ഭരണകുടം പുനരധിവസിപ്പിച്ച ജനങ്ങൾക്ക് അടിസ്ഥാഥാന സൗകര്യങ്ങൾ ഏർപ്പെടുത്താൻ ബാധ്യതയുള്ള ഗ്രാമ പഞ്ചായത്തും ഇവരുടെ ദുരിതങ്ങൾക്കുനേരെ മുഖം തിരിക്കുന്നതായി ആക്ഷപമുണ്ട്.പുനരധിവസിപ്പിക്കപ്പെട്ട കുടുംബങ്ങൾക്ക് അടിയന്തരമായി വെള്ളവും വൈദ്യുതിയും ടോയ്ലറ്റ് സൗകര്യവും ഏർപ്പെടുത്തണമെന്ന് ജനങ്ങളാവശ്യപ്പെട്ടു.