മറയൂർ: മറയൂരിലെ അതിപുരാതനമായ കോവിൽക്കടവ് തെങ്കാശിനാഥൻ ക്ഷേത്രത്തിൽ വിജയദശമിയോട് അനുബന്ധിച്ച് നിരവധി കുരുന്നുകൾ ആദ്യാക്ഷരം കൂറിച്ചു. രാവിലെ ഏഴുമുതൽ ക്ഷേത്രത്തിൽ പുസ്തകങ്ങൾ പൂജ എടുക്കുന്നതിനും ആദ്യക്ഷാരം കുറിക്കുന്നതിനും നിരവധിപേരാണ് എത്തിയത്. രാജൻ തന്ത്രി കുട്ടികളെ എഴുത്തിനിരുത്തി.