kanjiyar
കാഞ്ചിയാറിൽ ഉണ്ടായ വാഹനാപകടം

കട്ടപ്പന: കട്ടപ്പനയിൽ മണിക്കൂറുകളുടെ വ്യത്യാസത്തിൽ ഉണ്ടായ രണ്ട് വാഹന അപകടങ്ങളിൽ രണ്ട്‌പേർക്ക് പരിക്ക്. അടിമാലി- കുമളി ദേശീയപാതയിൽ ഇടുക്കി എട്ടാംമൈലിനു സമീപം ടൂറിസ്റ്റ് ബസും കാറും കൂട്ടിയിടിച്ചു കാർ ഡ്രൈവർക്ക് പരിക്കേറ്റതാണ് ആദ്യ അപകടം. പരിക്കേറ്റ കാർ ഡ്രൈവറെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാഞ്ചിയാറിൽ തൊഴിലാളികളെ ഇറക്കി തിരിച്ച് വന്ന ഇൻവേഡർ ജിപ്പ് നിറുത്തിയിട്ട ലോറിയുടെ പിന്നിൽ ഇടിച്ച്‌ ്രൈഡവർക്ക് പരിക്കേറ്റു. രണ്ട് സംഭവങ്ങളിലും ്രൈഡവർമാർക്ക് ആണ് പരിക്കേറ്റത്. ആരുടെയും പരിക്ക് ഗുരുതരമല്ല.