ചെറുതോണി:കുടിയേറ്റ കാലത്തോളം പഴക്കം ഉള്ള റോഡിനോട് അതികൃതരുടെ അവഗണന കാൽ നടയാത്രാ പോലും സാധിക്കാത്ത വിധം യാത്രാ ദുരിതമാണ് വഞ്ചിക്കൽ പട്ടയ കുടി റോഡ്. കഞ്ഞിക്കുഴി വണ്ണപ്പുറം പഞ്ചായത്തുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന റോഡാണ് കാലങ്ങളായി അവഗണിക്കപെട്ട് കിടക്കുന്നത്. കഞ്ഞിക്കുഴി പഞ്ചായത്തിന്റെ അതിർത്തി വരെ റോഡ് ടാർ ചെയ്തിട്ടുണ്ട്. എന്നാൽ വണ്ണപ്പുറം പഞ്ചായത്തിന്റെ ഭാഗമായ പ്രദേശമാണ് കാൽനടയാത്ര പോലും സാധിക്കാത്ത വിധം ദുർഗഡമായിരിക്കുന്നത്.
പൊന്ന് എടുത്താൻ വഞ്ചിക്കൽ നിവാസികൾക്ക് തൊടുപുഴ, മൂവാറ്റുപുഴ, കോതമംഗലം, എന്നി പ്രദേശങ്ങളിൽ എളുപ്പത്തിൽ എത്തിചേരുവാൻ പറ്റുന്ന റോഡാണ് ഇത്.
വഞ്ചിക്കൽ നിവാസികൾ ഇപ്പോൾ പുറം ലോകവുമായ് ബന്ധപ്പെടുവാൻ കീലോമി റ്ററുകൾ ചുറ്റി പഴയരിക്കണ്ടത്ത് എത്തി വേണം പുറം ലോകത്ത് എത്തുവാൻ. അടിയന്തരമായി റോഡിന്റെ അറ്റകുറ്റപണി നടത്തി വാഹന ഗതാഗതത്തിന് യോഗ്യമാക്കണം എന്നാണ് നാട്ടുകാരുടെ ആവശ്യം.