march
ശബരിമലകർമ്മ സമതി പ്രവർത്തകർ അടിമാലി പോലീസ് സ്‌റ്റേഷൻ കവാടത്തിൽ പ്രതിഷേധിക്കുന്നു.

അടിമാലി: ശബരിമല കർമ്മസമിതിയുടെ നേതൃത്വത്തിൽ അടിമാലി പൊലീസ് സ്‌റ്റേഷനിലേക്കും മാർച്ചും ധർണ്ണയും നടന്നു. സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ള വിശ്വാസികളെ അണിനിരത്തിയായിരുന്നു സമരം. പ്രവർത്തകരെ സ്റ്റേഷൻകവാടത്തിൽ പൊലീസ് തടഞ്ഞു. തുടർന്ന് ശരണം വിളികളുമായി പ്രവർത്തകർ കവാടത്തിന് മുമ്പിൽ കുത്തിയിരുന്നു. ബി.എം.എസ് ഇടുക്കി ജില്ലാ ജനറൽ സെക്രട്ടറി സിബി വർഗ്ഗീസ് സമരം ഉദ്ഘാടനം ചെയ്തു. സി.പി.എമ്മിന്റെ നേതൃത്വത്തിലുള്ള ഇടതുസർക്കാർ പൊലീസിനെ ഉപയോഗിച്ച് ശബരിമലയെ തകർക്കാൻ ശ്രമിക്കുകയാണെന്ന് സിബി വർഗ്ഗീസ് കുറ്റപ്പെടുത്തി. ഒരു മണിക്കൂറോളം നീണ്ടപ്രതിഷേധത്തിനൊടുവിലാണ് കർമ്മസമിതി പ്രവർത്തകർ സ്റ്റേഷൻകവാടത്തിൽ നിന്നും പിരിഞ്ഞ് പോയത്. ആർ.എസ്.എസ് ജില്ലാ കാര്യവാഹ് കെ.ജി അനൂപ്, ക്ഷേത്രം സംരക്ഷണസമതി ജില്ലാ ജനറൽ സെക്രട്ടറി പി.വി സനിൽ, എം പി റെജി, ടി.കെ രാമചന്ദ്രൻ തുടങ്ങിയവർ സമരപരിപാടിയിൽ പങ്കെടുത്തു.