രാജാക്കാട്: ശബരിമലയിൽ യുവതികൾ പ്രവേശിക്കുന്നതിനെതിരേ ശബരിമല കർമ്മ സമതിയുടെ നേതൃത്വത്തിൽ രാജാക്കാട് ശാന്തൻപാറ പൊലീസ് സ്റ്റേഷനുകളിലേയ്ക്ക് മാർച്ച് നടത്തി. സ്റ്റേഷന് അമ്പത് മീറ്റർ അകലെ മാർച്ച് പൊലീസ് തടഞ്ഞു. തുടർന്ന് നടന്ന യോഗം ബി.എം.എസ് സംസ്ഥാന സമിതി അംഗം എം.പി ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്തു. നേതാക്കളായ പി.കെ സോമൻ, എൻ.ബി ശശിധരൻ, കെ.പി സുരേഷ് എന്നിവർ സംസാരിച്ചു. ശാന്തമ്പറായിൽ നടന്ന മാർച്ച് സ്റ്റേഷൻ കവാടത്തിൽ പൊലീസ് തടഞ്ഞു. അജയൻ ഉദ്ഘാടനം ചെയ്തു. മദനൻ, അജിത് എന്നിവർ സംസാരിച്ചു.