കട്ടപ്പന;എസ്.എൻ.ഡി.പിയോഗം മലനാട് യൂണിയൻ യൂത്ത്മൂവ്‌മെന്റ് വാർഷിക പൊതുയോഗം നടന്നു. യൂണിയൻ ആസ്ഥാനത്ത് ദൈവദശകസ്മാരക ഹാളിൽ നടന്ന വാർഷികയോഗം യൂണിയൻ പ്രസിഡന്റ് ബിജു മാധവൻ ഉദ്ഘാടനം ചെയ്തു. ഏതൊരു സമൂഹത്തിന്റേയും ചാലക ശക്തിയായി നിലനിൽക്കേണ്ട യുവ സമൂഹം കൂടുതൽ കരത്തോടെ പ്രവർത്തിക്കേണ്ട കാലഘട്ടമാണ് ഇതെന്നും, നല്ല ശീലങ്ങൾക്ക് ഉടമകളായ ഒരു യുവതലമുറയെ വാർത്തെടുത്ത് മാതൃകാ സമൂഹം കെട്ടിപ്പടുക്കുന്ന പ്രവർത്തനങ്ങൾക്ക് മുൻതൂക്കം നൽകണമെന്നും അദ്ദേഹം പറഞ്ഞു. വാർഷിക യോഗത്തിൽ യൂണിയൻ യൂത്ത്മൂവ്‌മെന്റ് പ്രസിഡന്റ് പ്രവീൺ വട്ടമല അധ്യക്ഷനായിരുന്നു.യൂണിയൻ സെക്രട്ടറി വിനോദ് ഉത്തമൻ മുഖ്യപ്രഭാഷണം നടത്തി. യൂത്ത്മൂവ്‌മെന്റ് വൈസ് പ്രസിഡന്റ് പ്രശാന്ത് കെ.എസ് റിപ്പോർട്ടും കണക്കും അവതരിപ്പിച്ചു. സൈബർ സേന കന്ദ്രസമിതി അംഗം വിശാഖ് കെ.എം,ജില്ലാകൺവീനർ വൈശാഖ് പി.എസ്, ശ്രീനാരായണ ക്ലബ് പ്രസിഡന്റ് ബിനീഷ് കെ.പി, സെക്രട്ടറി അനീഷ് തെക്കേക്കര എന്നിവർ സംസാരിച്ചു. യൂത്ത്മൂവ്‌മെന്റ് കൗൺസിലർമാരായ മനോജ് ശാന്തിഗ്രാം,അശോകൻ കാരവേലി, സജീഷ് തൊപ്പിപ്പാള,ഹരീഷ് ആലംപള്ളി, സുബീഷ് ശാന്തി, അനീഷ് കൂട്ടാർ, അരുൺ നെടുമ്പള്ളിൽ,സുരേഷ് അന്യാർതൊളു തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.