kk
അന്താരാഷ്ട്ര ഷെഫ് ദിനത്തോടാനുബന്ധിച് മൂന്നാർ ഫോഗ് റിസോർട്ടിൽ നടന്ന പരിപാടിയിൽ ഷെഫുമാർ

ഇടുക്കി: വേൾഡ് ഷെഫ് ഡേ, അന്താരാഷ്ട്ര ഷെഫ് ദിനത്തോടാനുബന്ധിച് മൂന്നാർ ഫോഗ് റിസോർട്ടിൽ നടന്ന തികച്ചും വ്യത്യസ്തമായ ആഘോഷ പരിപാടികളിൽ മുന്നർ പ്രദേശത്തെ ഗ്രാമീണ നാട്ടുപാചകക്കാരെ ആദരിച്ചു. ഭക്ഷണം ഒരു സംസ്‌കാരമാണ്.. അതിന്റെ മണം മൂക്കിനേയും, നിറം കണ്ണുകളേയും, രുചി നാവിനേയും, സ്പർശനം ത്വക്കിനെയും, പാചകം ചെയ്യുമ്പോൾ ഉണ്ടാകുന്ന ശബ്ദം കാതുകളേയും, വെച്ചു വിളമ്പുന്നവനോടുള്ള സ്‌നേഹം മനസ്സിനെയും രസിപ്പിക്കുന്നു. മൂന്നാറിന്റെ ആഘോഷ നാളുകളുടെ ഭക്ഷണ സംസ്‌കാരം കാറ്ററിംഗ് സർവീസുകൾക്ക് വഴിമാറുന്നതിനും മുന്നേ, ഈ നാട്ടിലെ രുചിക്കൂട്ടുകളുടെ കാവലാളുകളായിരുന്ന, തനതായ നാടൻ വിഭവങ്ങളുടെ സഹയാത്രികർ ആയിരുന്ന, തിരഞ്ഞെടുത്ത ആറ് ഗ്രാമീണ പാചകക്കാരെയാണ് ചടങ്ങിൽ ആദരിച്ചത്. റിസോർട് ജനറൽ മാനേജർ വിമൽറോയ്, എക്സിക്യൂട്ടീവ് ഷെഫ് ഇനാമൂർ റഹ്മാൻ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് ആദരിക്കൽ ചടങ്ങുകൾ നടന്നത്. ചെല്ലപ്പൻ, ശശി, ബഷീർ, സജി, സുദേവൻ, ജോസ് തുടങ്ങിയവരാണ് ആദരം ഏറ്റുവാങ്ങിയത്.