ഇടുക്കി: അനുദിനം നിരവധി ജീവൻ അപഹരിക്കുന്ന റോഡ് അപകടങ്ങളെക്കുറിച്ച് പൊതുജനങ്ങളെയും വിദ്യാർത്ഥികളെയും ബോധവത്കരിക്കുന്നതിന് കേരളകൗമുദിയും, സംസ്ഥാന മോട്ടോർ വാഹനവകുപ്പും, തൊടുപുഴ എ.പി.ജെ.അബ്ദുൾകലാം ഗവ.ഹയർ സെക്കൻഡറി സ്കൂൾ എൻ.എസ്.എസ്.സ്കൗട്ട് ആന്റ് ഗൈഡ് യൂണിറ്റുകളുടെ സഹകരണത്തോടെ 24ന് സെമിനാർ സംഘടിപ്പിക്കും. ഉച്ചകഴിഞ്ഞ് 2ന് സ്കൂൾ ഹാളിൽ നടക്കുന്ന സെമിനാർ തൊടുപുഴ നഗരസഭ ചെയർപേഴ്സൺ മിനി മധു ഉദ്ഘാടനം ചെയ്യും. സ്കൂൾ പ്രിൻസിപ്പൽ യു.എൻ. പ്രകാശ് അദ്ധ്യക്ഷത വഹിക്കും. തൊടുപുഴ ജോ. റീജിയണൽ ട്രാൻസ്പോർട്ട് ഓഫീസർ എം. ശങ്കരൻ പോറ്റി മുഖ്യപ്രഭാഷണം നടത്തും. മുനിസിപ്പൽ കൗൺസിലർ കെ. ഗോപാലകൃഷ്ണൻ, പി.ടി.എ പ്രസിഡന്റ് പി.എസ്. ഇസ്മായിൽ, ഹെഡ്മാസ്റ്റർ ടി.വി. അബ്ദുൾ ഖാദർ എന്നിവർ പ്രസംഗിക്കും. മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ ബി. ആഷാ കുമാർ റോഡ് സുരക്ഷ സംബന്ധിച്ച് ക്ലാസ് എടുക്കും. കേരളകൗമുദി ഇടുക്കി ബ്യൂറോ ചീഫ് സ്വാഗതവും സ്കൂൾ ലീഡർ നന്ദിയും പറയും.