മുട്ടം: ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിന് പിൻവശത്തുള്ള പരപ്പാൻ തോടിന്റെ കുളിക്കടവിന് സമീപം ഭദ്രകാളി വിഗ്രഹവും, വാളും, പീഠവും ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി .ഞായറാഴ്ച വൈകിട്ടാണ് പ്രദേശവാസികൾ തോർത്തിൽ പൊതിഞ്ഞ നിലയിൽ ഇവ കണ്ടത്. ക്ഷേത്രങ്ങളിൽ ഉപയോഗിക്കുന്ന വിഗ്രഹവും വാളും അല്ല ഇതെന്നാണ് പ്രാഥമിക വിവരം. പുരാതന തറവാടുകളിൽ കാണുന്ന വിഗ്രഹങ്ങളിൽ പെട്ടതാണ് ഇവയെന്നാണ് സംശയിക്കുന്നത്.നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് മുട്ടം പൊലീസ് സ്ഥലത്തെത്തി ഇവ സ്റ്റേഷനിലേക്ക് മാറ്റി.പിത്തളയിൽ പണി തീർത്തതാണ് പീഠവും, വിഗ്രഹവും, വാളും.