കട്ടപ്പന: റവന്യു ജില്ലാ കായികമേളക്ക് കാൽവരിമൗണ്ടിൽ തുടക്കമായി. കാൽവരി ഹയർ സെക്കൻഡറി സ്‌കൂൾ മൈതാനിയിൽ നടക്കുന്ന മേള ഡി.ഇ.ഒ എൻ സജീവൻ ഫ്‌ളാഗ് ഓഫ് ചെയ്തു. തുടർന്ന് നടന്നയോഗം കാൽവരി സ്‌കൂൾ മാനേജർ ഫാ.ജോസ് തളിപ്പറമ്പിൽ ഉദ്ഘാനം ചെയ്തു.കാമാക്ഷി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്.റ്റി അഗസ്റ്റിൻ,ഷിജു കെ ദാസ്, ലിയോ ബി,ജെസ്സി മാത്യു, എം.റ്റി തോമസ് എന്നിവർ പങ്കെടുത്തു. പ്രളയത്തിന്റെ പശ്ചാത്തലത്തിലെ ലളിതമായിട്ടായിരുന്നു പരിപാടികൾ സംഘടിപ്പിച്ചത്. ആദ്യമത്സരത്തിൽ 3000മീറ്റർ ഓട്ടത്തിൽ കല്ലാർ ഗവ.സ്‌കൂളിലെ ബെഞ്ചമിൻ സാബു ഒന്നാമതെത്തി..ലോംഗ് ജംപ്,ഹൈജംമ്പ്, ഡിസ്‌ക്‌ത്രോ, ഷോട്ട്പുട്ട്, എന്നീ മത്സരങ്ങളാണ് കായിക മേളയിൽ നടക്കുന്നത്. ഇന്ന് വൈകുന്നേരത്തോടെ ഇത്തവണത്തെ കായിക മേളക്ക് തിരശ്ചീല വീഴും.

ഇന്നലത്തെ പോയിന്റ് നില
തൊടുപുഴ - 253
അടിമാലി - 86
കട്ടപ്പന - 85
നെടുങ്കണ്ടം- 37
അറക്കുളം- 19
മൂന്നാർ- 6
പീരുമേട്- 4