ചെറുതോണി: പിതൃസഹോദരൻ പരിശീലകനായപ്പോൾ കരിങ്കുന്നം സെന്റ് അഗസ്റ്റിൻ എച്ച്.എസ്.എസിലെ അഭിഷേക് എം. അഭിലാഷിന് ജൂനിയർ വിഭാഗം 100 മീറ്റർ ഓട്ടത്തിൽ ഒന്നാംസ്ഥാനം. ഇളയച്ചനായ അജീഷാണ് ഏതാനും വർഷമായി അഭിഷേകിനെ പരിശീലിപ്പിക്കുന്നത്. 2001ൽ 800 മീറ്റർ ഓട്ടത്തിലും 1500 മീറ്റർ ഓട്ടത്തിലും ദേശീയ താരമായിരുന്നു അജീഷ്. അഭിഷേകിനെ ദേശീയ താരമാക്കുക എന്ന ലക്ഷ്യത്തോടെ ജോലി ഉപേഷിച്ച അജീഷ് മൂന്നു വിദ്യാർത്ഥികൾക്കാണ് പരിശീലനം നൽകുന്നത്. 100 മീറ്റർ ഓട്ടത്തിൽ ആദ്യമായാണ് അഭിഷേക് മത്സരിക്കുന്നത്. കരിങ്കുന്നം മഞ്ഞക്കുന്നേൽ അഭിലാഷിന്റെയും ശാന്തിയുടെയും മകനാണ്. അഭിജിത്താണ് സഹോദരൻ