കാൽവരിമൗണ്ട്: കായികമേളയിൽ താരങ്ങളുടെ നൊമ്പരമൊപ്പാൻ സ്‌പോർഡ്‌സ് മെഡിക്കൽ ടീം. ജില്ലാ ആയുർവേദ ആശുപത്രിയിലെ നാല് ഡോക്ടർമാരടങ്ങിയ സംഘമാണ് കാൽവരിമൗണ്ടിൽ സജീവ സാന്നിധ്യമായത്.
മേളയിൽ പരിക്കുകൾ പറ്റിയ താരങ്ങൾക്കായി കഴിഞ്ഞ രണ്ട് ദിവസമായി പ്രതികൂല കാലാവസ്ഥയെപ്പോലും അവഗണിച്ച് മെഡിക്കൽ സംഘം പ്രവർത്തന സജ്ജരായിരുന്നു.
കഴിഞ്ഞ കുറേവർഷങ്ങളായി ഇവരുടെ സേവനം സ്‌കൂൾ കായിക മേളകളിൽ ലഭ്യമാണ്. സ്‌പോർട്സ് മെഡിസിൻ സ്‌പെഷ്യലിസ്റ്റ് ആയ ഡോ. ദീപക് സി. നായരുടെ നേതൃത്വത്തിൽ ഡോ. ശ്രുതി സുന്ദർ, ഡോ. ലുലുപർവീൻ, ഡോ. എം.അഞ്ചുമോൾ എന്നിവരടങ്ങുന്ന സംഘമാണ് കായികതാരങ്ങളെ പരിചരിച്ചത്. സ്‌പോർട്സ് ആയൂർവേദ റിസേർച്ച് സെന്റർ കൺവീനർ ഡോ. രോഹിത് ജോണിന്റെ നേതൃത്വത്തിൽ തൊടുപുഴ കാരിക്കോടാണ് ജില്ലാ ആയുർവേദാശുപത്രി പ്രവർത്തിക്കുന്നത്. നിരവധി ദേശീയ അന്തർദേശിയ കായിക താരങ്ങളെ ട്രാക്കിലേക്കും ഫീൽഡിലേക്കും തിരികെ എത്തിക്കുവാൻ ഈ മെഡിക്കൽ സംഘത്തിന്റെ വിലമതിക്കാനാവാത്ത സേവനമുണ്ട്.