തൊടുപുഴ: അതിവേഗം വളരുന്ന വെങ്ങല്ലൂരിൽ ബസ് കാത്തിരിപ്പ് കേന്ദ്രം വേണമെന്നാവശ്യം ശക്തമാകുന്നു. തൊടുപുഴ, മൂവാറ്റുപുഴ, അടിമാലി, പാലാ ഭാഗങ്ങളിലേക്ക് വാഹനങ്ങൾ പോകുന്ന പ്രധാന ജംഗ്ഷനായിട്ടും ഇവിടെ വെയിറ്റിംഗ് ഷെഡില്ല. വിവിധയിടങ്ങളിൽ നിന്നും ദിവസവുമെത്തുന്ന യാത്രക്കാർ മരച്ചുവട്ടിലും റോഡിന്റെ വശങ്ങളിവും കടവരാന്തകളിലും നിന്നാണ് ബസ് കയറുന്നത്. മഴയും വെയിലും എൽക്കാതെ ബസിൽ കയറുവാനും ഇറങ്ങുവാനും നിശ്ചിത ബസ് സ്റ്റോപ്പും, കാത്തിരിപ്പു കേന്ദ്രവുമില്ലാത്തതാണ് നൂറ് കണക്കിന് യാത്രക്കാരെ ദുരിതത്തിലാക്കുന്നത്. സിഗ്നൽ സംവിധാനമുള്ള ജംഗ്ഷൻ ആയിട്ടും വെയിറ്റിംഗ് ഷെഡ് സ്ഥാപിക്കാൻ നടപടിയില്ല. തൊടുപുഴ - മൂവാറ്റുപുഴ, തൊടുപുഴ - അടിമാലി - തൊടുപുഴ റൂട്ടുകളിൽ ദിവസവും നൂറുകണക്കിന് ബസുകളാണ് സർവ്വീസ് നടത്തുന്നത്. അടിമാലി , രാജാക്കാട് ,മൂന്നാർ, ശാന്തൻപാറ മേഖലകളിൽ നിന്നും വരുന്ന ബസുകൾ പലതും മങ്ങാട്ട്കവല നാലുവരിപ്പാത വഴി കോതായിക്കുന്ന ബൈപ്പാസിൽ പ്രവേശിച്ചാണ് പ്രെവറ്റ് ബസ് സ്റ്റാൻഡിലെത്തുന്നത്. സിവിൽസ് റ്റേഷനിലെ വിവിധ സർക്കാർ ഓഫീസുകളിലും ജ്വോതി സൂപ്പർ ബസാർ ജംഗ്ഷനുകളിലും വരെ പോകേണ്ട യാത്രക്കാർ വെങ്ങല്ലൂർ ജംഗ്ഷനിൽ ബസ് യിറങ്ങുന്നു. പിന്നീട് മൂവാറ്റുപുഴയിൽ നിന്നും വ രുന്ന ബസിൽകയറിയാണ് കാഞ്ഞിരമറ്റം ബെപ്പാസ് ജംഗ്ഷനിലെ ബസ് സ്റ്റോപ്പിലിറങ്ങിയാണ് സിവിൽ സ്റ്റേഷനിൽ പോകുന്നത്.നഗരത്തിലെ ഗതാഗത കുരുക്ക് ഒഴിവാക്കി ഹൈറേഞ്ചിൽ നിന്നും വരുന്ന വാഹനങ്ങളും കോട്ടയം മേഖലയിൽ നിന്നും അടിമാലി ഭാഗങ്ങളിലേക്ക് പോകുന്ന വാഹനങ്ങളും കോലാനി ബൈപ്പാസ് വഴി എളുപ്പം വെങ്ങല്ലൂരിലെത്തി അടിമാലി മേഖലയിലേക്ക് പോകുന്നുണ്ട്. വാഹനങ്ങൾ തലങ്ങും വിലങ്ങും പാഞ്ഞെത്തുന്ന തിരക്കേറിയ കവലയിൽ ഹൈടൈക് കാത്തിരിപ്പ് കേന്ദ്രമില്ലെങ്കിലും മഴനനയാതെ കയറി നിൽക്കാൻ സൗകര്യത്തോടെ വെയിറ്റിംഗ് ഷെഡ് അനുവദിക്കണമെന്ന് വിവിധ തലങ്ങളിൽ ആവശ്യം ശക്തമാണ്. .
വാഹനാപകടങ്ങൾ പതിവ് ,
ഫുൾടൈം സിഗ്നൽ സംവിധാനം വേണം
അപകടങ്ങൾ പതിവായതോടെ വെങ്ങല്ലൂരിൽ സിഗ്നൽ സംവിധാനം ഫുൾടൈം പ്രവർത്തിപ്പിക്കണമെന്ന് ആവശ്യം ഉയരുന്നു. ഇപ്പോൾ രാത്രി എട്ട് മണിവരെയാണ് സിഗ്നൽ പ്രവർത്തിക്കുന്നത്. രാത്രിയിലെത്തുന്ന വാഹന ങ്ങൾ ഇവിടെ അപകടത്തിൽ പ്പെടുന്നത് വർദ്ധിക്കുന്നു. മിന്നൽ വേഗതയിലാണ് വാഹനങ്ങളെത്തുന്നത്. നാല് മേഖലകളുടെ സംഗമ കേന്ദ്രമായതിനാൽ രാപകലില്ലാതെ വാഹനങ്ങൾ കടന്നു പോകുന്നു. സിഗ്നലിൻെ്റ് അഭാവത്തിൽ വാഹനങ്ങൾ കുട്ടിയിടിച്ചാണ് പലപ്പോഴും അപകടമുണ്ടാകുന്നത് .രാത്രിയിലെ അപകടം കുറയ്ക്കാൻ സിഗ്നൽ എല്ലാ സമയത്തും പ്രവർത്തിപ്പിക്കാൻ നടപടി യെടുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
സിഗ്നൽ ജംഗ്ഷനിൽ വെയിറ്റിംഗ് ഷെഡ് അനിവാര്യം
തിരക്കേറിയ സിഗ്നൽ ജംഗ്ഷനിൽ യാത്രക്കാർക്ക് സൗകര്യ പ്രദമായി വെയിറ്റിംഗ് ഷെഡു സ്ഥാപിക്കണം. ബസുകൾ പലയിടത്താണ് നിർത്തുന്നത്. തൊടുപുഴയുടെ ഹൃദയ കവാടമായ ഇവിടെ ഒരോ കേന്ദ്രങ്ങളിലേക്കും പോകുന്ന വഴികളിൽ ബസ് സ്റ്റോപ്പും ബസ് കാത്തിരിപ്പ് കേന്ദ്രവും ആവശ്യമാണ്. തൊടുപുഴ- കുമാരമംഗലം റൂട്ടിൽ വെങ്ങല്ലൂർ മർച്ചൻെ്റ് അസോസിയേഷന്റെ നേതൃത്വത്തിൽ വെയിറ്റിംഗ് ഷെഡ് നിർമ്മിച്ചു നൽകിരുന്നു. എന്നിട്ടും പ്രധാന ജംഗ്ഷനിൽ അധികൃതർ വെയിറ്റിംഗ് ഷെഡ് പരിഗണിക്കാതെ പോകുന്നു .അടിയന്തരമായി വെയിറ്റിംഗ് ഷെഡ് സ്ഥാപിച്ച് യാത്രക്കാർക്ക് സൗകര്യമൊരുക്കണം.
കാർത്തികേയൻ പയ്യമ്പിള്ളി
പ്രസിഡന്റ്
മർച്ചന്റ് അസോസിയേഷൻ വെങ്ങല്ലൂർ യൂണിറ്റ്