waiting-shed
പഴയരികണ്ടം ഈട്ടി കവലയിൽ ബസിനായി പെരുവഴിയിൽ കാത്തു നിൽക്കുന്ന ആളുകൾ

ചെറുതോണി:ബസു കാത്തിരിപ്പു കേന്ദ്രം വേണമെന്ന ആവശ്യവുമായി പഴയരികണ്ടം നിവാസികൾ. ഈട്ടിക്കവലയിൽ വെയിറ്റിംഗ് ഷെഡ് നിർമ്മിക്കണമെന്നാണ് ആവശ്യം. അലപ്പുഴ മധുര സംസ്ഥാന പാത കടന്നു പോകുന്ന ഈട്ടീക്കവലയിൽ വെയിറ്റിംഗ് ഷെഡ് ഇല്ലാത്തതിനാൽ യാത്രക്കാർ ദുരിതത്തിലാണ്. പ്രതിദിനം നൂറ് കണക്കിന് വിദ്യാർത്ഥികളും സ്ത്രീകളുമാണ് ഇവിടെ നിന്നും വിദ്യാലയങ്ങളിലേക്കും, ജോലി സ്ഥലങ്ങളിലേക്കും, ആശുപത്രിയിലേക്കും മറ്റുമായി പോകുന്നത്. പഴയരിക്കണ്ടം ബസ് സ്റ്റാഡിൽ ബസുകൾ കയറാത്തതിനാൽ യാത്രക്കാർ കിലോമീറ്ററുകൾ നടന്ന് ഈട്ടിക്കവലയിലെത്തി വേണം വാഹനത്തിൽ കയറ്റുവാൻ, ദുർഘട പാതയായതിനാൽ ബസുകൾ പലപ്പോഴും വൈകിയാണ് ഇതുവഴി എത്തുന്നത്. വെയിലും മഴയും മഞ്ഞുമേറ്റ് ഈ സമയമത്രയും യാത്രക്കാർ കട തിണ്ണകളിലും പെരുവഴിയിലുമായി കൈക്കുഞ്ഞുങ്ങളുമായി വരെ ബസ് കാത്ത് നിൽക്കുകയാണ്. ഡീസൽ വില വർദ്ധനവും, റോഡുകൾ തകർന്നു കിടക്കുന്നതു മൂലവും പല സ്വകാര്യ ബസുകളും ഇതു വഴി സർവ്വീസ് നിർത്തിയിരിക്കുകയാണ്. ഇത് മൂലം കെ.എസ്.ആർ.ടി.സി യുടെ വരവ് കാത്ത് മണിക്കുറുകൾ പെരുവഴിയിൽ കാത്ത് നിൽക്കേണ്ട അവസ്ഥയാണ് നാട്ടുകാർ. അടിയന്തര പ്രാധാന്യം നൽകി പഴയരിക്കണ്ടം ഇട്ടിക്കവലയിൽ ബസ് കാത്തിരിപ്പ് കേന്ദ്രം അനുവദിക്കണമെന്നാണ്. നാട്ടുകാരുടെ ആവശ്യം.