തൊടുപുഴ : കുളമാവ് ഐഎച്ച്ഇപി യുപി സ്‌കൂളിലെ അഞ്ചു വിദ്യർത്ഥികളിൽ തക്കാളിപനി സ്ഥിരീകരിച്ചു. കൈയിലും കാലിലും കുമിളകൾ പോലെ കൂമ്പി നിൽക്കുന്ന രോഗം കുട്ടികളിലാണ് കൂടുതലും പിടിപ്പെട്ടിരിക്കുന്നത്. ഒന്നാം ക്ലാസിലെ 15 കുട്ടികളിൽ അഞ്ചുപേർ പനിയെ തുടർന്നു ചികിത്സ തേടിയിരിക്കുകയാണ്. അതേസമയം രോഗപ്രതിരോധ പ്രവർത്തനങ്ങളിൽ ആരോഗ്യവകുപ്പ് വേണ്ടത്ര ശ്രദ്ധ ചെലുത്തിന്നില്ലെന്ന പരാതിയുണ്ട്. തക്കാളിപ്പനി അത്രയും മാരകമല്ലെന്നാണ് വൈദ്യശാസ്ത്രരംഗത്തെ വിദഗ്ധർ പറയുന്നത്. പേരു പോലെ തന്നെ തക്കാളി പോലെയുള്ള കുരുക്കൾ ശരീരത്തിൽ പ്രത്യക്ഷപ്പെടും. ചിലർക്ക് കടുത്ത ചൂടും പനിയും ഉണ്ടാവും. കുരുക്കൾ വന്ന് കഴിഞ്ഞാൽ മൂന്ന് ദിവസത്തിനുള്ളിൽ പൊട്ടുകയും ചെയ്യും. കയ്യിലെ വെള്ള, വിരൽ, കാലിന്റെ തുട ഭാഗങ്ങളിലാണ് കുമിളകൾ പോലെ പൊങ്ങുന്നത്. രോഗത്തിന്റ ലക്ഷണമായി ശരീരത്തിന് ശക്തമായ ചൂടും ചൊറിച്ചിലും അനുഭവപ്പെടും. വായിലും കുരുക്കൾ വരുന്നതിനാൽ കുട്ടികൾക്ക് ആഹാരം കഴിക്കാനും പ്രയാസമുണ്ടാവും.