ഇടവെട്ടി: ഇടവെട്ടി പഞ്ചായത്ത് പരിധിയിലെ പൊതുനിരത്തുകളിൽ അനധികൃതമായും അപകടകരമായും സ്ഥാപിച്ചിട്ടുള്ള പരസ്യബോർഡുകൾ, ബാനറുകൾ, ഹോൾ‌ഡിംഗ്സുകൾ എന്നിവ മൂന്ന് ദിവസത്തിനകം നീക്കം ചെയ്യണമെന്ന് സെക്രട്ടറി അറിയിച്ചു. അല്ലാത്തപക്ഷം പഞ്ചായത്ത് ഇവ നീക്കം ചെയ്യുന്നതും അതിന്റെ ചെലവ് ബോർഡ് സ്ഥാപിച്ചവരിൽ നിന്ന് ഈടാക്കുമെന്നും അറിയിപ്പിൽ പറയുന്നു.