കട്ടപ്പന: മലങ്കരസഭയുടെ പ്രഥമ പ്രഖ്യാപിത വിശുദ്ധനായ പരിശുദ്ധ പരുമല തിരുമേനിയുടെ 116-ാമത് ഓർമ്മപ്പെരുന്നാളിൽ സംബന്ധിക്കുന്നതിനായി ഇടുക്കി ഭദ്രാസനത്തിൽ നിന്നുള്ള കാൽനട തീർത്ഥയാത്ര 28 ന് രാവിലെ 9 ന് പുറ്റടി കർമ്മേൽ മലയിൽ നിന്നും ആരംഭിക്കും. ക്രൈസ്തവ യുവജനപ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തിലും വൈദികരുടെ നേതൃത്വത്തിലുമാണ് കബറിങ്കലേക്കുള്ള തീർത്ഥയാത്ര നടക്കുക. രാവിലെ 6.45-ന് കർമ്മേൽമല മാർ ഗ്രീഗോറിയോസ് ചാപ്പലിൽ ഫാ. ടി.വി. വർഗീസ് വിശുദ്ധ കുർബ്ബാന അർപ്പിക്കും. തുടർന്ന് 9 ന് തീർത്ഥയാത്ര ആരംഭിക്കും. വിവിധ മേഖലയിൽ നിന്നുള്ള തീർത്ഥാടകകരുമായി 12.15-ന് കട്ടപ്പനയിൽ എത്തിച്ചേരും. പൗരാവലിയുടെ സ്വീകരണത്തെത്തുടർന്ന് 12.30-ന് കട്ടപ്പന സെന്റ് മേരീസ് പള്ളിയിൽ ഉച്ചഭക്ഷണം. 2.30 ന് നരിയംപാറ,​ 5.30-ന് സ്വരാജ്,​ 6 ന് മാട്ടുക്കട്ടയിൽ സന്ധ്യാ നമസ്‌കാരത്തെത്തുടർന്ന് വിശ്രമം. പള്ളിക്കുന്ന്,​ 11.00-ന് കുട്ടിക്കാനം,​ 12.30-ന് മുറിഞ്ഞപുഴ,​ 4.30-ന് കൊടികുത്തി,​ ആറിന് മുണ്ടക്കയം,​ സന്ധ്യാ നമസ്‌കാരത്തെത്തുടർന്ന് വിശ്രമം.
30 ന് 7 ന് പുറപ്പെട്ട് പാറത്തോട്,​ പൊൻകുന്നം,​ നെടുമാവ് കവല,​ പുളിക്കൽ കവല,​ തുടർന്ന് ആറിന് സന്ധ്യാനമസ്‌കാരത്തെ തുടർന്ന് വാഴൂർ പള്ളിയിൽ വിശ്രമം. 31 ന് 4.30-ന് തീർത്ഥയാത്ര ആരംഭിച്ച് മാന്തുരുത്തി,​ മാമ്മൂട് ജംഗ്ഷൻ,​ അമര,​ കട്ടപ്പുറം എന്നിവിടങ്ങളിലൂടെ വൈകിട്ട് അഞ്ചിന് പരിശുദ്ധ പരുമല തിരുമേനിയുടെ കബറിങ്കൽ തീർത്ഥയാത്ര എത്തിച്ചേരും. എല്ലാ ഇടവകളിൽനിന്നും തീർത്ഥാടകർ നിർദ്ദിഷ്ട സമയത്തുതന്നെ നിശ്ചിത സ്ഥലങ്ങളിൽ വന്നെത്തി സംബന്ധിക്കണമെന്ന് ഭാരവാഹികൾ അറിയിച്ചു.