കെ. ചപ്പാത്ത്: കേരള പ്രവാസി സംഘം വണ്ടൻമേട് എരിയ കൺവെൻഷൻ അണക്കര പഞ്ചായത്ത് കമ്മ്യുണിറ്റി ഹാളിൽ നടന്നു. പി. ഗോപി അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി ഇ.കെ രാജപ്പൻ ഉദ്ഘാടനം നിർവഹിച്ചു. ടി.എസ് ബിസി പദ്ധതി വിഷയാവതരണം നടത്തി. ഭാരവാഹികളായി വർഗീസ് ജേക്കബ് ( പ്രസിഡന്റ്), തോമസ് അഗസ്റ്റിൻ (വൈസ് പ്രസിഡന്റ്), പി. ഗോപി (സെക്രട്ടറി), മായ ഗോപി ( ജോ. സെക്രട്ടറി) എന്നിവരടങ്ങുന്ന ഏഴംഗ എക്സിക്യൂട്ടീവ് കമ്മിറ്റിയേയും തിരഞ്ഞെടുത്തു. സംഘടനയുടെ അയ്യപ്പൻകോവിൽ പഞ്ചായത്ത് കൺവെൻഷൻ നവംബർ - നാലിന് ചപ്പാത്തിലും ചക്കുപള്ളം, വണ്ടൻമേട് കൺവെൻഷനുകൾ നവംബർ- 11 നും നടത്താൻ തീരുമാനിച്ചതായി ഭാരവാഹികൾ അറിയിച്ചു.