mangattu
മങ്ങാട്ടുകവല ഷോപ്പിംഗ് കോംപ്ലകസിന്റെ് ശിലാസ്ഥാപന കർമം നിർവഹിക്കുന്ന നഗരസഭ ചെയർപേഴ്സൺ മിനി മധു നിർവ്വഹിക്കുന്നു.

തൊടുപുഴ: മങ്ങാട്ടുകവല ബസ് സ്റ്റാൻഡ് ഉൾപ്പെടുന്ന 1.95 ഏക്കറിൽ ആരംഭിക്കുന്ന ഷോപ്പിംഗ് കോംപ്ലക്സ് പദ്ധതിയുടെ ശിലാസ്ഥാപന കർമവും നിർമാണോദ്ഘാടനവും തൊടുപുഴ നഗരസഭ ചെയർപേഴ്സൺ മിനി മധു നിർവഹിച്ചു. 1993 ആഗസ്റ്റിലാണ് മങ്ങാട്ടുകവല ബസ് സ്റ്റാൻഡ് നിർമാണോദ്ഘാടനം നിർവഹിച്ചത്. ശേഷം വിവിധ വികസന പ്രവർത്തനങ്ങൾ തൊടുപുഴയിൽ വന്നപ്പോഴും നിർമിക്കുവാൻ ഉദ്ദേശിച്ച ഷോപ്പിംഗ് കോംപ്ലെക്സിന്റെ നിർമാണം പലവിധത്തിൽ നീണ്ട് പോകുകയായിരുന്നു. 10. 90 കോടി രൂപ നിർമാണതുക വിലയിരുത്തിയിരിക്കുന്ന പദ്ധതി ഏകദേശം 14 മാസകാലയളവിൽ നിർമാണം പൂർത്തിയാകുമെന്നാണ് കരുതുന്നത്. 50000 സ്‌ക്വയർ ഫീറ്റ് വിസ്തൃതി വരുന്ന ഷോപ്പിംഗ് കോംപ്ലക്സ് ആദ്യഘട്ടത്തിൽ 2 നിലകളോട് കൂടിയും ശേഷം ഒരു നിലയും കൂടി ഉൾപ്പെടുത്തി നിർമിക്കും. തൊടുപുഴ നഗരസഭ വൈസ് ചെയർമാൻ സി.കെ ജാഫർ, വികസനകാര്യ ചെയർപേഴ്സൺ ജെസ്സി ആന്റണി, ക്ഷേമകാര്യ ചെയർമാൻ ആർ ഹരി, മുൻ ചെയർപേഴ്സൺ സഫിയ ജബ്ബാർ, തുടങ്ങിയവരും മറ്റു മുൻ ചെയർമാൻമാരും നഗരസഭ കൗൺസിലർമാരും പരിപാടിയിൽ പങ്കെടുത്തു.