reshma
രേഷ്മ

മറയൂർ; പിറന്നാൾ ദിനത്തിൽ വീട്ടിൽ കാപ്പി തിളപ്പിക്കുന്നതിനിടെ ഗ്യാസ് അടുപ്പിൽ നിന്നും തീപടർന്ന് പൊള്ളലേറ്റ യുവതി മരിച്ചു. മറയൂർ പട്ടിക്കാട് സ്വദേശി മോഹനന്റെ മകൾ രേഷ്മ (24 ) യാണ് പിറന്നാൾ ദിവസം ദാരുണമായി മരണപ്പെട്ടത്. കാപ്പി തിളപ്പിക്ക ുന്നതിനായി ഗ്യാസ് അടുപ്പിന്റെ ആദ്യത്തെ ബർണ്ണർ തുറെന്നെങ്കിലും തീകത്താത്തതിനെ തുടർന്ന് അടുത്ത ബർണ്ണർ തുറന്ന് തീ കത്തിക്കാൻ ശ്രമിച്ചപ്പോൾ തീ രേഷ്മയുടെ വസ്ത്രത്തിലേക്ക് പടരുകയായിരുന്നു. ഈ സമയം രേഷ്മ മാത്രമാണ് വീട്ടിൽ ഉണ്ടായിരുന്നത് അമ്മ സുധ ചിട്ടിപണം അടക്ക ുന്നതിനായി സമീപത്തെ വീട്ടിലേക്ക് പോയിരിക്കുകയായിരുന്നു. തീ പടർന്നതിനെ വീടിന്റെ വെളിയിലേക്ക് ഓടി ഇറങ്ങിയ രേഷ്മയെ അയൽ വാസികൾ തീ അണച്ച് രക്ഷപ്പെടുത്തിയെങ്കിലും അപ്പോഴേക്കൂം സാരമായി പൊള്ളലേറ്റിരുന്നു. മറയൂരിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കോട്ടയം മെഡിക്കൽ കോളേജിലും എത്തിച്ച് ചികിത്സ നൽകിയെങ്കിലും കഴിഞ്ഞ ദിവസം വൈകുന്നേരത്തോടെ മരണം സംഭവിച്ചു.ബുധനാഴ്ച്ച വൈകുന്നേരമാണ് രേഷ്മക്ക് പൊള്ളലേറ്റത് .പോസ്റ്റുമാർട്ടം നടപടികൾ പൂർത്തിയാക്കി ഇന്ന്മറയൂർ സെന്റ് മേരീസ് പള്ളി സെമിത്തേരിയിൽ മറവ് ചെയ്യും. പിതാവ്: മോഹനൻ, മാതാവ് സുധ , സഹോദരങ്ങൾ അപ്പു, ജോമോൻ