രാജാക്കാട്:മഹാത്മാഗാന്ധി യൂണിവേഴ്സിറ്റി ഇന്റർ കോളേജിയറ്റ് ജൂഡോ ചാമ്പ്യൻഷിപ്പിൽ നെടുങ്കണ്ടം സ്വദേശികളായ ഫ്രാങ്ക്ളിൻ ഷാജി, രാഹുൽ ഗോപി , കെ.എം അമൽസ് എന്നിവർ സ്വർണ്ണ മെഡൽ നേട്ടവുമായി ഇന്റർ യൂണിവേഴ് ചാമ്പ്യൻഷിപ്പിന് അർഹത നേടി. ഉഴവൂർ സെന്റ് സ്റ്റീഫൻ കോളേജിൽ നടന്ന മൽസരങ്ങളിൽ 90 കിലോഗ്രാം ഓപ്പൺ വിഭാഗത്തിൽ ഫ്രാങ്ക്ളിൻ ഷാജി സ്വർണ്ണ മെഡൽ കരസ്ഥമാക്കിയപ്പോൾ 60 കിലോഗ്രാമിൽ രാഹുൽ ഗോപിയും, 56 കിലോഗ്രാം വിഭാഗത്തിൽ അമൽസും സ്വർണ്ണം നേടി. മൂവരും നെടുങ്കണ്ടം ജൂഡോ പരിശീലന കേന്ദ്രത്തിലെ പൂർവ്വ വിദ്യാർത്ഥികളും ഇപ്പോൾ കേരള സ്റ്റേറ്റ് സ്‌പോട്സ് കൗൺസിലിന്റെ കീഴിലുള്ള കാലടി ജൂഡോ ഹോസ്റ്റലിൽ പരിശീലനം നടത്തികൊണ്ട് ശ്രീശങ്കര കോളേജിൽ ബിരുദ പഠനം നടത്തുന്നവരുമാണ്.