അടിമാലി: കോടികളുടെ ഹാഷിഷുമായി മൂന്ന് പേർ പിടിയിൽ. അടിമാലി പാറത്താഴത്ത് ഷാജി (മൂർഖൻ ഷാജി 48), പെരിഞ്ചാംകുട്ടി മൂലേപ്പറബിൽ മെൽബിൻ(43), അടിമാലി ചെറുകുഴിയിൽ രാജേഷ് (43) എന്നിവരാണ് തിരുവനന്തപുരം എക്‌സൈസ് സർകിൾ ഇൻസ്‌പെക്ടർ അനിൽകുമാറിന്റെ നേത്യത്വത്തിലുളള സംഘം അറസ്റ്റ് ചെയ്തത്. ഇവരിൽ നിന്ന് രണ്ട് കോടിയുടെ ഹാഷിഷ് പിടികൂടി. കഴിഞ്ഞ മെയ് 25ന് തിരുവന്തപുരത്ത് 11കിലോ ഹാഷിഷ് ഓയിൽ പിടികൂടിയിരുന്നു. സംഭവത്തിൽ പിടിയിലായ ഷാജിയെ പ്രതി ചേർത്ത് കേസ് എടുത്തിരുന്നു. ഇതോടെ ഷാജി ഒളിവിൽ പോയി. ഷാജിയെ അന്വേഷിച്ച് വരുന്നതിനിടെയാണ് ഹാഷീഷ് കൈമാറുന്നതിനിടെ മൂവരെയും പിടികൂടിയത്. ഇവരെ അടിമാലിയിലെത്തിച്ച് തെളിവെടുപ്പ് നടത്തി. ആദ്യത്തെ സംഭവത്തിൽ സർവ്വീസിൽ നിന്നും പുറത്താക്കിയ സബ് ഇൻപെക്ടർ രാജാക്കാട് കല്ലോലിക്കൽ വിൻസന്റിനെയാണ് (57) തിരുവന്തപുരം എക്‌സൈസ് അറസ്റ്റ് ചെയ്തിരുന്നു. തിരുവന്തപുരത്ത് പിടിയിലായ വഞ്ചിയൂർ തമ്പുരാൻമുക്ക് ഹീര അർക്കേടിയിൽ റിൻസ് (39), തിരുവന്തപുരം കാട്ടാക്കട സ്വദേശി അനൂപ് (34), തൃശൂർ സ്വദേശി ബിനീഷ് കൂമാർ എന്നിവരാണ് തിരുവന്തപുരത്ത് മെയ് 25ന് പിടിയിലായത്. ഇവരെ ഉദ്യോഗസ്ഥർ നടത്തിയ ചോദ്യം ചെയ്യലിൽ ഹാഷിഷ് ഓയിൽ എത്തിച്ചത് ഇടുക്കി അടിമാലിയിൽ നിന്നാണെന്ന് വിവരം ലഭിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ ഉദ്യോഗസ്ഥ സംഘം കഴിഞ്ഞ ദിവസം അടിമാലിയിൽ എത്തി നടത്തിയ അന്വേഷണത്തിലാണ് പ്രധാനിയടക്കം പിടിയിലായത്.