പീരുമേട്: വാട്ടർ അതോറിട്ടിയുടെ പീരുമേട് സബ് ഡിവിഷൻ പരിധിയിലെ ഉപഭോക്താക്കൾക്ക് വെള്ളക്കരം മുഖ്യപോസ്റ്റ് ഓഫീസുകൾ/ അക്ഷയകേന്ദ്രം വഴി ഓൺലൈനായി (www.kwa.kerala.gov.in) അടയ്ക്കാവുന്നതാണെന്ന് അസി.എക്സിക്യുട്ടീവ് എൻജിനീയർ അറിയിച്ചു.

പുതിയ വാട്ടർകണക്ഷൻ ആവശ്യമുള്ളവരും, നിലവിലുല്ള വാട്ടർമീറ്റർ കേടായിട്ടുള്ളതും, കൃത്യമായി ബില്ല് ലഭിക്കാത്തവരും വാട്ടർ അതോറിട്ടി ഓഫീസുമായി അടിയന്തിരമായി ബന്ധപ്പെടണം. പുതിയ കണക്ഷനും കേടായ മീറ്റർ മാറ്റി സ്ഥാപിക്കുന്നതിനും ഗുണനിലവാരം സാക്ഷ്യപ്പെടുത്തിയ മൾട്ടിജറ്റ് വാട്ടർ മീറ്റർ സ്ഥാപിക്കണമെന്നും കണക്ഷനിൽ ഘടിപ്പിച്ചിരിക്കുന്ന മീറ്ററുകൾ റീഡിംഗ് എടുക്കാവുന്ന വിധം അനുയോജ്യമായ സ്ഥലത്ത് വൃത്തിയായി സൂക്ഷിക്കണമെന്നും അധികൃതർ അറിയിച്ചു. കുടിവെള്ള വിതരണ ശ്രംഖലയിൽ നിന്ന് അനധികൃതമായി ജലമെടുക്കുന്നതും ഹോസ് ഉപയോഗിച്ചൊ, മറ്റ് ഉപകരണങ്ങൾ ഘടിപ്പിച്ചൊ വെള്ളം എടുക്കുന്നതും കേരള വാട്ടർ സപ്ലൈ ആന്റ് സീവറേജ് ആക്ട് പ്രകാരം തടവും പിഴശിക്ഷയും ലഭിക്കാവുന്ന കുറ്റമാണ്. ഇത്തരം നിമയവിരുദ്ധ പ്രവർത്തികൾ കണ്ടെത്തിയാൽ കർശന നടപടി സ്വീകരിക്കുമെന്നും അസി.എക്സി.എൻജിനീയർ അറിയിച്ചു. ജല അതോറിട്ടി പീരുമേട് സബ് ഡിവിഷൻ ഓഫീസുമായി ബന്ധപ്പെട്ട അന്വേഷണങ്ങൾക്ക് വിളിക്കേണ്ട ഫോൺ: 04869 232220, 8547638433, 8547638434