അടിമാലി : പ്രളയത്തിൽ തകർന്നടിഞ്ഞ കാർഷിക മേഖലയെ കരകയറ്റുന്നതിന് കർഷകർക്ക് കൈത്താങ്ങാകുവാൻ പുനർജനി പദ്ധതിയുമായി കൃഷി വകുപ്പ് രംഗത്ത്. ഇടുക്കി ജില്ലയിൽ പദ്ധതിയുടെ ഉദ്ഘ്ടാനം ഇന്ന് കൃഷി വകുപ്പ് മന്ത്രി വി എസ് സുനിൽകുമാർ കൊന്നത്തടിയിൽ നിർവ്വഹിക്കുമെന്ന് പ്രിൻസിപ്പൾ കകൃഷി ഓഫിസർ ആൻസി ജോൺ പത്രസമ്മേളനം അറിയിച്ചു.
തികച്ചും കാർഷിക മേഖലയായ ഇടുക്കിയിൽ തൊണ്ണൂറ് ശതമാനം ആളുകളും കാർഷക മേഖലയെ മാത്രം ആശ്രയിച്ച് ജീവിക്കുന്നവരാണ്. അതുകൊണ്ട് തന്നെ വൻ ദുരന്തം വിതച്ച പ്രളയത്തിൽ കാർഷിക മേഖല പാടേ തകർന്നിരുന്നു. ഏക്കറ് കണക്കിന് കൃഷിയിടങ്ങൾ ഉരുൾപൊട്ടലിലും മണ്ണിടിച്ചിലിലും മഴവെള്ളപ്പാച്ചിലിലും ഒലിച്ച് പോയിരുന്നു. പാടേ തകർന്ന കാർഷിക മേഖലയെ പുനരുദ്ധീകരിക്കുകയെന്ന ലക്ഷ്യത്തോടെയാണ് കൃഷി വകുപ്പിന്റെ നേതൃത്വത്തിൽ പുനർജ്ജനി എന്ന പദ്ധതി നടപ്പിലാക്കുന്നത്. ഇടുക്കി ജില്ലയിൽ ഏറ്റവും കൂടുതൽ കൃഷി നാശം സംഭവച്ച കൊന്നത്തടി പഞ്ചായത്തിൽ കർഷകർക്ക് സെമിനാറും, ക്ലാസ്സുകളും കൃഷിനാശം സംഭവിച്ച സ്ഥലങ്ങൾ സന്ദർശനം ഉൾപ്പടെ രണ്ട് ദിവസ്സങ്ങളിലായിട്ടാണ് പരിപാടി സംഘടിപ്പിക്കുന്നത്. ഇരുപത്തിയേഴിന് ആരംഭിക്കുന്ന പരിപാടി സംസ്ഥാന കൃഷിവകുപ്പ് മന്ത്രി അഡ്വ. വി എസ് സുനിൽകുമാർ ഉദ്ഘാടനം നിർവ്വഹിക്കുമെന്ന് പ്രിൻസിപ്പൾ കൃഷി ഓഫീസർ ആൻസി ജോൺ പറഞ്ഞു.
ആദ്യ ദിനത്തിൽ കൃഷിവകുപ്പിന്റേയും കാർഷിക സർവ്വകലാശാലയിലേയും മണ്ണ് സംരക്ഷണ വിഭാഗത്തിൻരേയും നേതൃത്വത്തിൽ കർഷകരുമായി ചർച്ചനടത്തി കർഷകരുടെ പ്രശ്നങ്ങൾ മനസ്സിലാക്കുകയും പരിഹരിക്കുന്നതിന് വേണ്ട തീരുമാനങ്ങൾ എടുക്കും. രണ്ടാം ദിവസ്സം കൊന്നത്തടി പഞ്ചായത്തിലെ മുഴുവൻ വാർഡുകളിലും കൃഷി വകുപ്പ് ഉദ്യോഗസ്ഥർ നേരിട്ടെത്തി കൃഷി പുനരുദ്ദാരണ പ്രവർത്തനങ്ങളിൽ പങ്കാളികളാകുകയും കർഷകർക്ക് ആവശ്യമായ സഹായങ്ങളും എത്തിച്ച് നൽകും. പരിപാടിയിൽ മുഴുവൻ ആളുകളുടേയും സഹായവും സാന്നിദ്ധ്യവും ഉണ്ടാവണമെന്നും പ്രിൻസിപ്പൾ കൃഷി ഓഫിസർ ആവശ്യപ്പെട്ടു.