ഇടുക്കി: മന്ത്രി വി.എസ്. സുനിൽകുമാർ ഇന്ന് ജില്ലയിൽ വിവിധ പരിപാടികളിൽ പങ്കെടുക്കും. രാവിലെ 10ന് വാഴത്തോപ്പ് കൃഷി ഓഫീസ് ഉദ്ഘാടനവും 11ന് രാജമുടിയിൽ കുരുമുളക് തൈ വിതരണവും മന്ത്രി നിർവഹിക്കും. 11.30 ന് രാജമുടി ക്രിസ്തുരാജ പാരിഷ്ഹാളിൽ നടക്കുന്ന ജില്ലാ കാർഷിക വികസനസമിതി യോഗത്തിൽ പങ്കെടുക്കും. ഉച്ചക്ക് രണ്ടിന് പാറത്തോട്ടിൽ പുനർജ്ജനി പദ്ധതിയുടെ ഉദ്ഘാടനം , വൈകിട്ട് 4 ന് കട്ടപ്പന കൃഷി ഓഫീസ് ഉദ്ഘാടനം എന്നിവ നിർവഹിക്കും.