തൊടുപുഴ: സംസ്ഥാന സർക്കാരിന്റെ നിയന്ത്രണത്തിലുളള 'ഹില്ലി അക്ക്വാ' കുപ്പി വെളളത്തിനോടും തൊടുപുഴ നഗരത്തിലെ ചില വ്യാപാരികൾ രാഷ്ട്രീയപരമായ അയിത്തം. വില രേഖപ്പെടുത്താതെ അമിത വില ഈടാക്കിയും ശുചിത്വമില്ലാതെയും സ്വകാര്യ കമ്പനികളുടെ കുപ്പിവെള്ലങ്ങൾ ജനത്തെ കൊളളയടിക്കുന്ന രീതിയിൽ നഗരത്തിൽ യഥേഷ്ടം വിറ്റഴിക്കുമ്പോഴാണ് ഹില്ലി അക്ക്വാ കുപ്പിവെളളത്തിനോട് ചില വ്യാപാരികൾക്ക് രാഷ്ട്രീയപരമായ അയിത്തം തുടരുന്നത്.യു.ഡി.എഫ് സർക്കാരിന്റെ ഭരണകാലത്ത് ആരംഭിച്ചതാണംന്ന കാരണത്താൽ മറ്റ് രാഷ്ട്രീയ സംഘടനകളോട് അനുഭാവമുളള ചില വ്യാപാരികളും ഇപ്പോൾ ഇതിന്റെ നിയന്ത്രണം പൂർണ്ണമായും എൽ.ഡി.എഫ് സർക്കാരിനായതിനാൽ അതിന്റെ പേരിലും ചില വ്യാപാരികൾ ഹില്ലി അക്ക്വാ കുപ്പി വെളളം വിൽപ്പന നടത്താൻ തയ്യാറാവുന്നില്ല. രാഷ്ട്രീയ വൈരം മറന്ന് ചില വ്യാപാരികൾ വ്യാപാര സ്ഥാപനങ്ങളിൽ ഹില്ലി അക്ക്വാ കുപ്പി വെളളം വിൽക്കാൻ തയ്യാറായി അതിന് തടസ്സം നിൽക്കുന്നുമുണ്ട്.
തകർക്കാൻ സ്വകാര്യ കമ്പനികൾ
പൂർണ്ണമായും സർക്കാരിന്റെ ഉടമസ്ഥതയിൽ ഉല്പാദിപ്പിച്ച് വിതരണം നടത്തുന്നതും ശുചിത്വത്തിലും ഗുണമേൻമയിലും വിലക്കുറവിലും മറ്റ് കുപ്പിവെളള കമ്പനികളെ അപേക്ഷിച്ച് ഏറ്റവും മുൻപന്തിയിലുളളത് ഹില്ലി അക്ക്വാ കുപ്പി വെളളമായതിനാൽ കുറഞ്ഞ കാലത്തിനിടയിലും ഇതിന് വൻ ജന പിൻതുണയാണ് ലഭിച്ചത്. കുപ്പിവെളളത്തിനായി ആളുകൾ വ്യാപാര സ്ഥാപനങ്ങളിൽ എത്തുമ്പോൾ ഹില്ലി അക്ക്വാ എന്ന ബ്രാണ്ട് മാത്രം ആവശ്യപ്പെടുന്നുമുണ്ട്. ഇത് മറ്റ് സ്വകാര്യ കുപ്പി വെളള കമ്പനികൾക്ക് വൻ ഭീഷണിയായി മാറി. ഹില്ലി അക്ക്വായുടെ ഒരു ലിറ്റർ കുപ്പിവെളളത്തിന് 15 രൂപയാണ് എം ആർ പി ; ഹില്ലി അക്ക്വായുടെ അംഗീകൃത ഒൗട്ട് ലെറ്റുകളിൽ 10 രൂപക്കും ലഭ്യമാണ്. എന്നാൽ മറ്റുളള സ്വകാര്യ കമ്പനികൾ ഒരു ലിറ്ററിന് 20 രൂപയാണ് ഈടാക്കുന്നത്. കൂടുതൽ ലാഭം കിട്ടുമെന്നതിനാൽ ചില വ്യാപാരികൾ സ്വകാര്യ കമ്പനികളോടൊപ്പം ചേർന്ന് ഹില്ലി അക്ക്വായെ വിപണിയിൽ നിന്ന് കെട്ടുകെട്ടിക്കാൻ ഗൂഢശ്രമം നടത്തുന്നുമുണ്ട്.
ഹില്ലി അക്ക്വാ വില വിവരം
അളവ് മൊത്ത വില റീറ്റേയിൽ വില
300 എം.എൽ. 5.40 രൂപ 10 രൂപ
1 ലിറ്റർ 8.50 രൂപ 15 രൂപ
2 ലിറ്റർ 15.00 രൂപ 20 രൂപ