ചെറുതോണി: ഇടുക്കി നിയോജക മണ്ഡലത്തിലെ ഗതാഗത യോഗ്യമല്ലാതായി തീർന്ന പൊതുമരാമത്ത് റോഡുകളുടെ നവീകരണത്തിനായി 50 കോടി രൂപയ്ക്ക് സർക്കാർ അംഗീകാരം നൽകിയതായി റോഷി അഗസ്റ്റിൻ എം.എൽ.എ അറിയിച്ചു. നടപടി ക്രമങ്ങൾ പൂർത്തിയാക്കി നിർമ്മാണം കാലതാമസം കൂടാതെ ആരംഭിക്കത്തക്ക വിധം ക്രമീകരണങ്ങൾ സ്വീകരിക്കും. ഇടുക്കി - നേര്യമംഗലം റോഡ് - 8.23 കോടി രൂപ, തൊടുപുഴ - പുളിയൻമല റോഡ്(പാറമട - ചെറുതോണി ഭാഗം)-10 കോടി, കരിമ്പൻ - മുരിക്കാശ്ശേരി റോഡ്-1.20 കോടി,ചിന്നാർ-കമ്പിളികണ്ടം റോഡ് -75 ലക്ഷം ,മുരിക്കാശ്ശേരി- മേലേചിന്നാർ റോഡ്- 2.55 കോടി,ചേലച്ചുവട് - പെരിയാർ- മുരിക്കശ്ശേരി റോഡ്-2.95 കോടി, തടിയമ്പാട്-വിമലഗിരിശാന്തി ഗ്രാം റോഡ്-1.80 കോടി, കമ്പിളികണ്ടം-തിങ്കൾക്കാട് റോഡ്- 2.40 കോടി, കട്ടപ്പന-ഇരട്ടയാർ റോഡ് -1.50 കോടി, രാജമുടി-പടമുഖം-ദൈവമേട്- തോപ്രാംകുടി റോഡ് - 50ലക്ഷം, കല്ലാർകുട്ടി - 5-ാം മൈൽ- കമ്പിളികണ്ടം റോഡ്- 2 കോടി, വെളളത്തൂവൽ - കൊന്നത്തടി റോഡ്- 1 കോടി 5ലക്ഷം, പതിനാറാംകണ്ടം- പ്രകാശ് റോഡ്- 85ലക്ഷം, പകുതിപ്പാലം- മുരിക്കാശ്ശേരി റോഡ്-1.45 കോടി, ഇരട്ടയാർ- ശാന്തിഗ്രം റോഡ് -80ലക്ഷം, കട്ടപ്പന- ഉപ്പുകണ്ടം റോഡ് - 1.47 കോടി, പ്രകാശ്-കരിക്കിൻമേട്-ഉപ്പുതോട് റോഡ് - 2കോടി, പൈനാവ്-താന്നിക്കണ്ടം-അശോകകവല റോഡ് -1.80കോടി, പാറക്കടവ്-ജ്യോതിസ് ജംഗഷൻ-ബൈപ്പാസ് റോഡ്- 80ലക്ഷം, കൊച്ചുകരിമ്പൻ - വിമലഗിരി-ചാപ്പാസിറ്റി റോഡ് - 80ലക്ഷം, നാരകകാനം- തങ്കമണി റോഡ്- 1കോടി, തങ്കമണി- നീലിവയൽ റോഡ്- 80ലക്ഷം, വാഴത്തോപ്പ്- മണിയാറൻകുടി റോഡ് - 70 ലക്ഷം, പ്രകാശ് - വെട്ടിമറ്റം റോഡ്- 1.80കോടി, കട്ടപ്പന- മാർക്കറ്റ്ജംഗഷൻ-കുന്തളംപാറ റോഡ്- 80ലക്ഷം എന്നീ റോഡുകളുടെ എസ്റ്റിമേറ്റുകളാണ് പൊതുമരാമത്ത് വകുപ്പ് മുഖേന തയ്യാറാക്കി തുടർ നടപടികൾക്കായി സർക്കാരിന് നൽകിയിട്ടുളളതായും എം.എൽ.എ.അറിയിച്ചു.