മൂലമറ്റം : അറക്കുളം സബ് ജില്ല സ്‌കൂൾ കലോത്സവം ചൊവ്വാഴ്ച മൂലമറ്റത്ത് ആരംഭിക്കും. ഗവ.വൊക്കേഷണൽ ഹയർസെക്കന്ററി, സെന്റ് ജോർജ് സ്‌കൂളുകളിലായിരിക്കും കലോത്സവ വേദി. അറക്കുളം പഞ്ചായത്ത് പ്രസിഡന്റ് ടോംജോസ് കുന്നേലിന്റെ അധ്യക്ഷതയിൽ ചേരുന്ന യോഗം ജില്ല പഞ്ചായത്ത് അംഗം സി.വി.സുനിത ഉദ്ഘാടനം ചെയ്യും. രണ്ടുദിവസങ്ങളിലായി നടക്കുന്ന കലോത്സവം 31 ന് സമാപിക്കും.