ചെറുതോണി: കാലർഷക്കെടുതിയിൽ ഏറ്റവുമധികം ദുരതമനുഭവപ്പെട്ട ഇടുക്കി ജില്ലയോടുള്ള സർക്കാരിന്റെ അവഗണന അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് യൂത്ത്ഫ്രണ്ട് (എം) ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ നാളെ രാവിലെ പത്തുമുതൽ വൈകിട്ട് അഞ്ചുവരെ ചെറുതോണിയിൽ ഉപവാസം നടത്തും. കാലവർഷക്കെടുതിയുണ്ടായി രണ്ടരമാസം കഴിഞ്ഞിട്ടും വീടു പൂർണമായും നഷ്ടപ്പെട്ടവർക്ക് പോലും പതിനായിരം രൂപ ഇനിയും നൽകിയിട്ടില്ല. കെടുതിയുണ്ടായ ജില്ലകളിൽ ഏറ്റവും കുറവ് തുക നൽകിയത് ഇടുക്കിയിലാണ്. ഇടുക്കി, തൊടുപുഴ നിയോജക മണ്ഡലങ്ങളെ സഹായിക്കുന്നതിന് സർക്കാർ നിഷേധാത്മക നിലപാടാണ് എടുത്തിരിക്കുന്നത്. വീടും സ്ഥലവും നഷ്ടപ്പെട്ടവർക്ക് സ്ഥലം വാങ്ങുന്നതിന് ആറുലക്ഷം രൂപയും വീടിന് നാലുലക്ഷം രൂപയും പ്രഖ്യാപിച്ചെങ്കിലും ഇതുവരെയും തീരുമാനമെടുത്തിട്ടില്ല. വീടും സ്ഥലവും നഷ്ടപ്പെട്ടവർ ഇപ്പോഴും പെരുവഴിയിലാണ്. കേരള കോൺഗ്രസ് (എം)വർക്കിംഗ് ചെയർമാൻ പി.ജെ ജോസഫ് എം.എൽ.എ സമരം ഉദ്ഘാടനം ചെയ്യും. സംസ്ഥാന പ്രസിഡന്റ് സജി മഞ്ഞക്കടമ്പിൽ മുഖ്യപ്രഭാഷണം നടത്തും. സമാപന സമ്മേളനം റോഷി അഗസ്റ്റിൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും. പാർട്ടി ജില്ലാ പ്രസിഡന്റ് പ്രഫ. എം.ജെ ജേക്കബ് മുഖ്യപ്രഭാഷണം നടത്തും. പാർട്ടിയുടെയും യൂത്തു ഫ്രണ്ടിന്റെയും സംസ്ഥാന ജില്ലാ നേതാക്കൾ ഉപവാസ സമരത്തിൽ പ്രസംഗിക്കുമെന്ന് ജില്ലാ പ്രസിഡന്റ് ഷിജോ തടത്തിൽ സംസ്ഥാന ജനറൽ സെക്രട്ടറി എം. മോനിച്ചൻ, അഡ്വ. എബി തോമസ്, അഡ്വ. മധു നമ്പൂതിരി, അഡ്വ. ജോഷി മണിമല, ജയകൃഷ്ണൻ പുതിയേടത്ത്, ജിൻസൺ പൗവ്വത്ത് എന്നിവരറിയിച്ചു.