ചെറുതോണി: വിദ്യാർത്ഥികൾക്കും കൗമാരക്കാർക്കും പുകയില ഉല്പന്നങ്ങളും ലഹരിവസ്തുക്കളും വിൽപന നടത്തിവന്ന വ്യാപാരിയെ പൊലീസ് അറസ്റ്റുചെയ്തു. കഞ്ഞിക്കുഴി ടൗണിലെ സൺജോസ് കടയുടമ വലിയപറമ്പിൽ സജിയെയാണ് (40) കഞ്ഞിക്കുഴി പൊലീസ് അറസ്റ്റ് ചെയ്തത്. ജുവനൈൽ ആക്ട് പ്രകാരമാണ് അറസ്റ്റ്. ഇയാളുടെ സ്ഥാപനത്തിൽ നിന്ന് വിദ്യാർത്ഥികൾക്ക് ലഹരി വസ്തുക്കൾ വിൽക്കുന്നതായുള്ള പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് നിരീഷണത്തിലായിരുന്നു. ഇടുക്കി കോടതിയിൽ ഹാജരാക്കിയ പ്രതിയെ പതിനാല് ദിവസത്തേയ്ക്ക് റിമാൻഡ് ചെയ്തു. കഞ്ഞിക്കുഴി സർക്കിൾ ഇൻസ്‌പെക്ടർ വർഗീസ് അലക്‌സാണ്ടറുടെ നിർദേശപ്രകാരം എസ്.ഐ.കെ.ജി.തങ്കച്ചന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.